April 19, 2024

Login to your account

Username *
Password *
Remember Me

കിന്‍ഫ്രയുടെ തുടര്‍പദ്ധതികള്‍

 Kinfra's follow-up projects Kinfra's follow-up projects
മുപ്പതാം വര്‍ഷത്തില്‍ അഭിമാനമായി വിവിധ തുടര്‍പദ്ധതികള്‍ക്കും കിന്‍ഫ്രയുടേതായി പുരോഗമിക്കുന്നുണ്ട്. കൊച്ചി അമ്പലമുകളില്‍ 481 ഏക്കറില്‍ 1200 കോടി മുതല്‍ മുടക്കില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിക അനുമതി ലഭിച്ചിട്ടുള്ള പദ്ധതിയാണിത്. 230 ഓളം ഏക്കര്‍ ഭൂമി ഇതിനോടകം തന്നെ 35 നിക്ഷേപകര്‍ക്ക് കിന്‍ഫ്ര അനുവദിച്ചു കഴിഞ്ഞു. ഇതില്‍ 170 ഏക്കര്‍ ഭൂമി പെട്രോകെമിക്കല്‍ രംഗത്തെ തന്നെ പ്രമുഖ സ്ഥാപനമായ ബി.പി.സി.എല്‍ നാണ് നല്‍കിയിട്ടുള്ളത്. ഏകദേശം 11,000 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും 10,000 കോടി രൂപയുടെ നിക്ഷേപവും ആണ് ഈ പദ്ധതികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 150 കോടിയുടെ രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഈ പാര്‍ക്ക് ഒക്ടോബര്‍ 2024 ഓടെ പൂര്‍ണ്ണമായും സജ്ജമാകും, മന്ത്രി ശ്രീ പി രാജീവ് അറിയിച്ചു.
ഇതു കൂടാതെ, ഇപ്പോള്‍ പുരോഗമിക്കുന്ന ഇടുക്കി സ്പൈസസ് പാര്‍ക്ക് എം.എസ്.എം.ഇ മന്ത്ര0ലയത്തിന്റെ എം.എസ്.എം.ഇ-സി.ഡി.പി സ്‌കീമില്‍ വരുന്ന പദ്ധതിയാണ്. 12.5 കോടി രൂപ മുതല്‍മുടക്കില്‍ സ്പൈസസ് പാര്‍ക്കിന്റെ ആദ്യ ഘട്ടം ഇടുക്കി ജില്ലയിലെ മുട്ടത്തു പുരോഗമിക്കുന്നു. പാര്‍ക്ക് വികസനത്തിനായി 5 കോടിയോളം രൂപ ഗ്രാന്റ് ആയി കേന്ദ്ര സര്‍ക്കാരില്‍ നിന്നു വിവിധ ഘട്ടങ്ങളിലായി ലഭിക്കും. 300 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും 45 കോടി രൂപയുടെ നിക്ഷേപവും ആണ് ഈ പദ്ധതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
പുരോഗമിക്കുന്ന മറ്റു തുടര്‍പദ്ധതികള്‍ ഇവയാണ്:
ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍, കാക്കനാട്: കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇ.എം.സി സ്‌കീം ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയാണിത്. ഇലക്ട്രോണിക്‌സ് അനുബന്ധ വ്യവസായങ്ങള്‍ക്കായി കൊച്ചി കാക്കനാടില്‍ കിന്‍ഫ്ര 66 ഏക്കര്‍ സ്ഥലത്തു പാര്‍ക്ക് നിര്‍മിച്ചു വരുന്നു. അലോട്ട്‌മെന്റ് നടപടികളും ആരംഭിച്ചിട്ടുണ്ട്‌ന. ഇതിനോടകം തന്നെ 7 യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചുകഴിഞ്ഞു. 11230 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും 820 കോടി രൂപയുടെ നിക്ഷേപവും ആണ് ഈ പദ്ധതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 2023 ഓടുകൂടി ഈ പദ്ധതി പൂര്‍ത്തിയാവും.
ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍, കാക്കനാട്: കൊച്ചിയില്‍ സ്ഥിരമായ ഒരു എക്‌സിബിഷന്‍ സെന്ററും മറ്റു അനുബന്ധ സൗകര്യങ്ങള്‍ക്കുമായി, പ്രത്യേകിച്ചും എം.സ്.എം.ഇ സെക്ടറുകള്‍ക്കായി, കിന്‍ഫ്ര നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതാണ് ഈ പദ്ധതി. ഇതിന്റെ മാസ്റ്റര്‍ പ്ലാനും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ഒക്ടോബര്‍ 2023 ഓടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക്, മട്ടന്നൂര്‍: കണ്ണൂരിലെ മട്ടന്നൂരില്‍ 127 ഏക്കറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പദ്ധതിയാണിത്. കിന്‍ഫ്രയുടെ നോര്‍ത്ത് സോണല്‍ ഓഫീസായും ഈ പാര്‍ക്കിനെ വികസിപ്പിക്കാന്‍ ആലോചനയുണ്ട്. അലോട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നു. 200 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും 30കോടി രൂപയുടെ നിക്ഷേപവും ആണ് ഈ പദ്ധതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. സെപ്തംബര്‍ 2023 ഓടുകൂടി പദ്ധതി പൂര്‍ത്തിയാവും.
ഇന്റഗ്രേറ്റഡ് റൈസ് ടെക്‌നോളജി പാര്‍ക്കുകള്‍: പാലക്കാടും ആലപ്പുഴയിലുമായി രണ്ടു റൈസ് പാര്‍ക്കുകളാണ് കിന്‍ഫ്ര നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാലക്കാട് 5 ഏക്കര്‍ സ്ഥലത്തും, ആലപ്പുഴയില്‍ 5 .5 ഏക്കര്‍ സ്ഥലത്തുമാണ് റൈസ് പാര്‍ക്കുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മാര്‍ച്ച് 2023 ഓടുകൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടു റൈസ് പാര്‍ക്കുകള്‍ക്കുമായുള്ള ഭൂമി കിന്‍ഫ്രയുടെ കൈവശം കിട്ടിയാല്‍ 24 മാസം കൊണ്ടു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും.
ലാന്‍ഡ് ബാങ്ക്, കണ്ണൂര്‍: കണ്ണൂരില്‍ അയ്യായിരത്തോളം ഏക്കര്‍ ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. 11 ലാന്‍ഡ് പാര്‍സലുകളായാണ് ഭൂമി ഏറ്റെടുക്കുന്നത്.
1993 ല്‍ സ്ഥാപിതമായി, മൂന്നാമത്തെ പതിറ്റാണ്ടിലേക്കു കാല്‍വയ്ക്കുമ്പോള്‍ കേരളത്തിനറെ വ്യവസായ വളര്‍ച്ചയെ മികവിന്റെ പാതയില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുകയാണു കിന്‍ഫ്ര. പ്രകൃതിയോട് ഇണങ്ങി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി തുടക്കം മുതല്‍ ശ്രദ്ധ നല്‍കി പരിസ്ഥതിയ്ക്ക് ആഘാതം ഏല്‍പ്പിക്കാതിരിക്കുക എന്ന ആശയം കിന്‍ഫ്ര നടപ്പിലാക്കി വരുന്നുണ്ട്. വ്യവസായ നിക്ഷേപം സുഗമമാക്കുന്നതിനായി ധാരാളം നൂതന പദ്ധതികള്‍ക്ക് കിന്‍ഫ്ര രൂപം കൊടുത്തിട്ടുണ്ട് .
ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശയം നടപ്പിലാക്കുന്നു വഴി നിക്ഷേപകര്‍ക്ക് വ്യവസായം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഖൂകരിക്കുകയും സുതാര്യമാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം സിംഗിള്‍ വിന്‍ഡോ ക്ലീയറന്‍സ് സംവിധാനം എല്ലാ കിന്‍ഫ്ര പാര്‍ക്കുകളും ആവിഷ്‌കരിച്ചിട്ടുണ്ട് . ലഘൂകരിച്ച സമയബന്ധിതമായ നടപടി ക്രമങ്ങള്‍, ഗതാഗതം, വൈദ്യുതി, ജലം, വാര്‍ത്താവിനിമയം തുടങ്ങി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംരഭകര്‍ക്കിടയില്‍ കിന്‍ഫ്ര പാര്‍ക്കുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.