കൊച്ചി : ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള മേഖല ദക്ഷിണേന്ത്യയെന്ന് ഇന്ത്യ പ്രൊട്ടക്ഷൻ കോഷ്യന്റ് (ഐപിക്യു) 4.0 സർവേ. മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, കാന്തറുമായി സഹകരിച്ച് നടത്തിയ സർവേയിലാണ് ഫലം. 2021 ഡിസംബർ 10 മുതൽ 2022 ജനുവരി 14 വരെ 25 ഇന്ത്യൻ നഗരങ്ങളിൽ നിന്നായി 5,729 പേർ സർവേയിൽ പങ്കെടുത്തു.
പ്രൊട്ടക്ഷൻ കോഷ്യന്റ് 51 മായി ദക്ഷിണേന്ത്യയാണ് ഏറ്റവും മുന്നിൽ. തൊട്ടുപിന്നാലെ നോർത്ത് (50), വെസ്റ്റ് ആൻഡ് ഈസ്റ്റ് (49) എന്നിവയും. ദക്ഷിണ മേഖലയുടെ സുരക്ഷാ നിലവാരം സ്‌കെയിലിൽ 57 ശതമാനത്തോടെ ഒന്നാമതും നോർത്ത് ആൻഡ് ഈസ്റ്റ് 56 ശതമാനവും വെസ്റ്റ് 54 ശതമാനവുമാണ്. ദക്ഷിണേന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക തയ്യാറെടുപ്പ് അതിന്റെ ഉയർന്ന ലൈഫ് ഇൻഷുറൻസ് (80 ശതമാനം), വിജ്ഞാന സൂചിക (71) എന്നിവയിൽ നിന്നാണ്.
ദക്ഷിണേന്ത്യ ആഡംബര ചെലവുകളേക്കാൾ സമ്പാദ്യത്തിനും നിക്ഷേപത്തിനും മുൻഗണന നൽകുന്നു. 53 ശതമാനം കുട്ടികളുടെ വിദ്യാഭ്യാസത്തിനും 37 ശതമാനം കുട്ടികളുടെ വിവാഹത്തിനും 36 ശതമാനം മെഡിക്കൽ അത്യാഹിതങ്ങൾക്കും 36 ശതമാനം വിരമിക്കൽ ജീവിതത്തിനും വേണ്ടിയാണ് സമ്പാദ്യങ്ങളും നിക്ഷേപങ്ങളും തെരഞ്ഞെടുക്കുന്നത്.
പാൻഡെമിക്കിന് ശേഷം രണ്ട് വർഷത്തിലേറെയായി, അർബൻ ഇന്ത്യ അവരുടെ സാമ്പത്തിക അവബോധം വികസിപ്പിക്കുകയും ഭാവി സംരക്ഷിക്കാൻ ബോധപൂർവമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു. ഐപിക്യു 4.0, വിവിധ പ്രദേശങ്ങളിലെ സാമ്പത്തിക ഭദ്രതാ അവബോധം ഉയർത്തിക്കാട്ടുന്നു. മുൻ പതിപ്പുകളെ അപേക്ഷിച്ച് പുതിയ സർവേയിൽ ഉയർന്ന പ്രൊട്ടക്ഷൻ കോഷ്യന്റ് രേഖപ്പെടുത്തി. ദക്ഷിണേന്ത്യയുടെ സാമ്പത്തിക സന്നദ്ധത മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണെങ്കിലും, ലൈഫ് ഇൻഷുറൻസ് സ്വീകരിക്കുന്നതിൽ ആശങ്കാജനകമായ വളർച്ചയാണ് കാണുന്നത്. ഇൻഷുറൻസ് ബോധവൽക്കരണത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിലൂടെ, ദക്ഷിണേന്ത്യ യഥാർത്ഥ അർത്ഥത്തിൽ സാമ്പത്തികമായി സംരക്ഷിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്-മാക്സ് ലൈഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വി വിശ്വാനന്ദ് പറഞ്ഞു.