മുംബൈ, ഏപ്രിൽ 20, 2022- രാജ്യത്ത് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ സർട്ടിഫൈഡ് പ്രീ-ഓൺഡ് കാറുകളുടെ ഡീലർമാരുടെ എണ്ണം 100 കടന്നു. പുതിയ വാഹനങ്ങൾ വിപണിയിലെത്തിക്കുകയും വിൽപന വളർച്ച നേടുകയും വാഹന വിപണന ശൃംഖല വിപുലീകരിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് സ്‌കോഡ ഓട്ടോ ഇന്ത്യ പ്രീ-ഓൺഡ് കാറുകളുടെ ഡീലർമാരുടെ എണ്ണവും വർദ്ധിപ്പിക്കുന്നത്. കമ്പനി ഇതിലൂടെ ഉപഭോക്താക്കളുടെ താൽപര്യത്തിന് അനുസരിച്ച് കാർ വാങ്ങുന്നതും വിൽക്കുന്നതും എക്‌സ്‌ചേഞ്ച് ചെയ്യുന്നതും ഉള്ള അവസരം ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ്.
മറ്റേതൊരു യന്ത്രത്തേക്കാളും കൂടുതൽ വൈകാരിക ബന്ധമുള്ളതാണ് കാറുകൾ. പ്രത്യേകിച്ച് ഒരു സ്‌കോഡ കാർ. സർട്ടിഫൈഡ് പ്രീ-ഓൺഡ് വിഭാഗത്തിലൂടെ ഞങ്ങൾ ഉപഭോക്താക്കൾക്ക് എല്ലാതരം സ്‌കോഡ കാറുകളും പെട്ടെന്ന് ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്ത്യയിലെ ഞങ്ങളുടെ 20-ൽ അധികം വർഷത്തെ പ്രവർത്തനത്തിന്റേയും ദീർഘകാലം നിലനിൽക്കുന്ന ഗുണനിലവാരത്തിന്റേയും ഈട്‌നിൽപ്പിന്റേയും പ്രദർശന വേദിയാണ് അത്. സ്‌കോഡയുടെ ഏതൊരു ഉപഭോക്താവിനും അല്ലെങ്കിൽ ആരാധകനും സർട്ടിഫൈഡ് പ്രീ-ഓൺഡ് സൗകര്യത്തിലേക്ക് വരാം. അല്ലെങ്കിൽ അവർക്ക് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാം. അവർക്ക് ഗുണനിലവാരവും ജാമ്യവും ഉറപ്പ് നൽകുന്നു. അത്, ഉപയോഗിച്ചിട്ടുള്ള സ്‌കോഡ വാങ്ങുന്നതിനോ, സ്‌കോഡ വിൽക്കുന്നതിനോ അല്ലെങ്കിൽ പുതിയ സ്‌കോഡയുമായി എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനോ ആകാം,' സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടറായ സാക് ഹോളിസ് പറഞ്ഞു.
സ്‌കോഡ ഓട്ടോ ഇന്ത്യയുടെ സർട്ടിഫൈഡ് പ്രീ-ഓൺഡ് ശൃംഖലയിലൂടെ ഇന്നുവരെ 2,500-ൽ അധികം യൂസ്ഡ് കാറുകൾ വിറ്റിറ്റുണ്ട്.
ഓരോ സർട്ടിഫൈഡ് പ്രീ-ഓൺഡ് സൗകര്യത്തിലും സ്‌കോഡ ഓട്ടോ ഇന്ത്യ പരിശീലനം നൽകിയ ഇവാലുവേഷൻ കൺസൾട്ടന്റുമാർ വാഹനത്തിൽ 115 തരം പരിശോധനകൾ നടത്തും. കാറിന്റെ സ്‌പെസിഫിക്കേഷനും അവസ്ഥയും അടിസ്ഥാനമാക്കിയുള്ള വിലയാണ് ഉപഭോക്താവിന് നൽകേണ്ടി വരിക.
പുതിയ സ്‌കോഡയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് പ്രത്യേക എക്‌സ്‌ചേഞ്ച് ബോണസിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. സ്‌കോഡ ഓട്ടോയുടെ കടുത്ത ഗുണനിലവാര സ്റ്റാൻഡേർഡിന് അനുസിച്ചുള്ളവയാണ് ഈ കാറുകൾ. അതുകൂടാതെ, ചില കാറുകൾ പൂർണമായും റീഫർബിഷ് ചെയ്യുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട കാറുകൾക്ക് മാത്രമാണ് സർട്ടിഫൈഡ് ബാഡ് ലഭിക്കുക. ആ ബാഡ്ജ് ഉയർന്ന സാങ്കേതിക ഗുണനിലവാരവും കൃത്യമായ രേഖകളും വാഹനത്തിന് ഉറപ്പ് നൽകുന്നു. ബ്രാൻഡുകൾക്ക് അതീതമായി ഈ സർട്ടിഫൈഡ് കാറുകൾക്ക് 1 വർഷം, 15,000 കിലോമീറ്റർ വാറന്റി ലഭിക്കും. വാഹനത്തിന്റെ ഉടമസ്ഥാവകാശവും മറ്റു രേഖകളും പുതിയ ഉടമയ്ക്ക് വിഷമരഹിതമായി കൈമാറ്റം ചെയ്യുകയും ചെയ്യും.
2022-ൽ സ്‌കോഡ ഓട്ടോ ഇന്ത്യ സർട്ടിഫൈഡ് പ്രീ-ഓൺഡ് ബിസിനസ് ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനം വിപുലീകരിക്കാൻ ശ്രമിക്കുകയാണ്. കൂടാതെ, റീട്ടെയ്ൽ ഫൈനാൻസും ലഭ്യമാക്കും. കാറുകൾ വാങ്ങുന്നതും വിൽക്കുന്നതും തലവേദനയില്ലാത്ത കാര്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.