June 10, 2026

Login to your account

Username *
Password *
Remember Me

കിംഗ്ഫിഷറിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി വരുണ്‍ ധവാനും രശ്മിക മന്ദാനയും

Varun Dhawan and Reshmika Mandana are the new brand ambassadors of Kingfisher Varun Dhawan and Reshmika Mandana are the new brand ambassadors of Kingfisher
കൊച്ചി : യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ബ്രാന്‍ഡായ കിംഗ്ഫിഷറിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി രശ്മിക മന്ദാനയും വരുണ്‍ ധവാനും. കിംഗ്ഫിഷറിന്റെ 'സ്പ്രെഡ് ദി ചിയര്‍' കാംപയിന് ഇവരുടെ പങ്കാളിത്തം തുടക്കമിടും. കാംപയിനിന്റെ ഭാഗമായി രശ്മികയും വരുണും ചേര്‍ന്ന് ഒരു ഡാന്‍സ് ഹുക്ക്-സ്റ്റെപ്പ് സൃഷ്ടിച്ചിട്ടുണ്ട്. റെയ്‌ലിന്‍ വാലെസ് സംവിധാനം ചെയ്തിരിക്കുന്ന ടിവിസിയുടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റാം സമ്പത്താണ്.
രശ്മികയും വരുണും ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ചേരുതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ബ്രാന്‍ഡ് സന്ദേശം പ്രചരിപ്പിക്കാനും രാജ്യത്തുടനീളം ഞങ്ങളുടെ ബ്രാന്‍ഡ് അനുഭവങ്ങള്‍ ഉയര്‍ത്താനും അവരുടെ പങ്കാളിത്തം സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദേബബ്രത മുഖര്‍ജി പറഞ്ഞു.
പാന്‍ഡെമിക് കാരണം കഴിഞ്ഞ രണ്ടുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കിംഗ്ഫിഷറിനൊപ്പം സന്തോഷം പകരുകയും നല്ല സമയം ആസ്വദിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് വരുണ്‍ ധവാന്‍ പറഞ്ഞു. പ്രാദേശികമായി മാത്രമല്ല, ലോകമെമ്പാടും ആസ്വദിക്കുന്ന, ഇന്ത്യയുടെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നാണ് കിംഗ്ഫിഷര്‍. കിംഗ്ഫിഷര്‍ കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ ഞാന്‍ വളരെ ആവേശഭരിതയാണെന്നു രശ്മിക മന്ദാന പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 30 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...