November 24, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1995)

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം ‘വർണപ്പകിട്ട് 2022’ ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കും.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണം വാരാഘോഷത്തിന് വർണ്ണ ശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ സമാപനം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിന് സംസ്ഥാന പോലീസ് വകുപ്പ് യോദ്ധാവ് എന്ന പേരിൽ പുതിയ പദ്ധതി ആവിഷ്കരിച്ചു. വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പാചകത്തൊഴിലാളികൾക്ക് ശമ്പള ഗഡുവും ഉത്സവ ബത്തയും അനുവദിച്ച് സംസ്ഥാന സർക്കാർ. ഓഗസ്റ്റ് മാസത്തിൽ ഒരു പാചകതൊഴിലാളിക്ക് 6000/രൂപ വീതമാണ് അനുവദിച്ചത്. അത് പ്രകാരം 8.25 കോടി രൂപ ഈ മാസം വിതരണം ചെയ്തതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൂടാതെ പാചക തൊഴിലാളികൾക്കുള്ള ഫെസ്റ്റിവൽ അലവൻസായ1300 രൂപ വീതവും വിതരണം ചെയ്തു. ഈ ഇനത്തിൽ 1കോടി 78ലക്ഷം രൂപയാണ് ചിലവഴിച്ചത്. സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 13,766 പാചകത്തൊഴിലാളികൾ ജോലി ചെയ്ത് വരുന്നു. ഇവർക്ക് വേതനം നൽകുന്നതിനായി ഒരു മാസം ഏകദേശം 17.5 കോടി രൂപയോളം ആവശ്യമുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അനുവദിച്ചു നൽകേണ്ട ഈ തുകയിൽ 2021-22അധ്യയന വർഷം രണ്ടാം പാദം മുതൽ കേന്ദ്ര വിഹിതം അനുവദിച്ചിട്ടില്ല. പാചക തൊഴിലാളികളുടെ വേതനം ലഭ്യമാക്കുക എന്ന വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചാണ് 2022 ജൂൺ, ജൂലൈ മാസങ്ങളിൽ ശമ്പളം നൽകിയതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
സമാപന സമ്മേളനം വൈകുന്നേരം ഏഴിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും ചലച്ചിത്രതാരം ആസിഫ് അലി മുഖ്യാതിഥി
ഓണംവാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സെപ്തംബര്‍ 10ന് നടന്ന പാവകളി
ഓണം വാരാഘോഷത്തിന്റെ മൂന്നാം ദിവസമായ ഇന്ന് (സെപ്തംബര്‍ എട്ട്) നഗരത്തില്‍ അരങ്ങേറുന്നത് ഒരുപിടി തട്ടുപൊളിപ്പന്‍ പരിപാടികള്‍.
തിരുവനന്തപുരത്തെ ദീപാലങ്കാരം അത്ഭുതപ്പെടുത്തിയെന്ന് ദുല്‍ഖര്‍ ഇന്നത്തെ ദിവസം മറക്കാത്ത ഓണ ഓര്‍മയെന്ന് അപര്‍ണ മലയാളി കാത്തിരുന്ന ഓണം വാരാഘോഷത്തിന് കനകക്കുന്നില്‍ കൊടിയേറി. ഇനി സെപ്തംബര്‍ 12 വരെ മലയാളക്കരയ്ക്ക് ഉത്സവരാവുകള്‍. ദേശീയ ചലച്ചിത്ര ജേതാവ് അപര്‍ണ ബാലമുരളിയും ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാനും മുഖ്യാതിഥികളായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണംവാരാഘോഷം ഉദ്ഘാടനം ചെയ്തു.
'നെയ്‌തെടുക്കാം പുതിയൊരു ഓണ വിസ്മയം' എന്നതാണ് സീ കേരളം ഈ ഓണത്തിന് മുന്നോട്ടു വയ്ക്കുന്ന പ്രമേയം കൊച്ചി: ആലപ്പുഴയിലെ പുന്നപ്രയിലുള്ള ശാന്തിഭവൻ സർവോദയ പങ്കുവയ്ക്കൽ ചാരിറ്റബിൾ ട്രസ്റ്റിലെ നിരാലംബരായ അന്തേവാസികളോടൊപ്പം ഓണമാഘോഷിച്ച് സീ കേരളം.
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ ആറ്) കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌ക്കാര ജേതാവ് അപര്‍ണ ബാലമുരളി, പ്രശസ്ത സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരാകും. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളവും കൈരളി ടിവിയുടെ നേതൃത്വത്തില്‍ പിന്നണി ഗായകരായ വിജയ് യേശുദാസ്, റിമി ടോമി എന്നിവര്‍ നയിക്കുന്ന സംഗീത സദസുമാണ് ഉദ്ഘാടന ദിവസത്തെ പ്രധാന ആകര്‍ഷണം. നവ്യ നായര്‍, പാരീസ് ലക്ഷ്മി, എന്നിവരുടെ നൃത്തവും തൈക്കുടം ബ്രിഡ്ജ്, അഗം ബാന്‍ഡുകളുടെ സംഗീത പ്രകടനവുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പിന്നണി ഗായിക സിതാരയുടെ ഗാനമേളയും രമേഷ് നാരായണന്‍ അവതരിപ്പിക്കുന്ന സിംഫണി ഫ്യൂഷനും അരങ്ങേറും. മറ്റൊരു പ്രധാന വേദിയായ ഗ്രീന്‍ഫീഡ് സ്റ്റേഡിയത്തില്‍ എല്ലാ ദിവസവും രാത്രി വിവിധ ചാനലുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ അറങ്ങേറും. പതിവുപോലെ ഇത്തവണയും പൂജപ്പുര മൈതാനമാണ് ഗാനമേളകള്‍ക്ക് വേദിയാകുന്നത്.ഇതിന് പുറമെ വൈലോപ്പിളി സംസ്‌കൃതി ഭവന്‍, ഭാരത് ഭവന്‍, സൂര്യകാന്തി, പബ്ലിക് ഓഫീസ് പരിസരം,ഗാന്ധിപാര്‍ക്ക്, മ്യൂസിയം പരിസരം, അയ്യങ്കാളി ഹാള്‍, കാര്‍ത്തിക തിരുനാള്‍ തീയേറ്റര്‍, ശംഖുമുഖം, നെടുമങ്ങാട്, മുടവൂര്‍ പാറ ബോട്ട് ക്ലബ് പരിസരം, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ഗ്രൗണ്ട്, കോട്ടയ്ക്കകം ചിത്തിര തിരുനാള്‍ പാര്‍ക്ക്, ആക്കുളം എന്നിവിടങ്ങളും വേദികളാണ്. സെപ്തംബര്‍ ആറുമുതല്‍ 12 വരെ ജില്ലയിലെ 32 പ്രധാനവേദികളിലായി എണ്ണായിരത്തിലേറെ കലാകാരന്മാരാണ് വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നത്. പാരമ്പര്യ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത - ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം ഇത്തവണ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയടങ്ങുന്ന ട്രേഡ് ഫെയറും എക്‌സിബിഷനുമാണ് മറ്റൊരു പ്രധാന ആകർഷണം. കനകക്കുന്നിലെ സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ രാവിലെ പത്ത് മുതല്‍ രാത്രി പത്തുവരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കലാപരിപാടികളും നഗരത്തിലെ വൈദ്യുത ദീപാലങ്കാരവും കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്ന വിധമാണ് ട്രേഡ് ഫെയര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓണംവാരാഘോഷത്തിന്റെ സംഘാടന-ഏകോപന ദൗത്യം ഏറ്റെടുക്കാന്‍ 250 വോളന്റിയര്‍മാരുമുണ്ടാകും. ഇതാദ്യമായാണ് ഓണംവാരാഘോഷത്തിന് പരിശീലനം നേടിയ വോളന്റിയര്‍മാരെ രംഗത്തിറക്കുന്നത്. ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായി തൃശൂരില്‍ നിന്നുള്ള പുലികളി സംഘവും അനന്തപുരിയിലെത്തിയിരുന്നു.