November 24, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1995)

ലഹരി വിരുദ്ധ പോരാട്ടത്തിൽ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്തുന്ന വിപത്താണ് സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം.
മെഡിക്കൽ കോളേജ് എംപ്ലോയിസ് ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ വിതരണോദ്ഘാടനം എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ നിർവഹിച്ചു.
മിൽമ തിരുവനന്തപുരം മേഖല KSRTC യുമായി സഹകരിച്ച് തമ്പാനൂർ KSRTC ഡിപ്പോയിൽ ബസ് രൂപമാറ്റം വരുത്തി പൊതു ജനങ്ങൾക്കായി മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന മിൽമ ഫുഡ് ട്രാക്കിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ(ഓഗസ്റ്റ് 31).
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സഹായിക്കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
എറണാകുളം ജില്ലയിലെ കനത്ത മഴ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് റെയില്‍വേ അധികൃതര്‍. എറണാകുളം ജംഗ്ഷന്‍, ടൗണ്‍ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെയാണ് താത്ക്കാലികമായി ബാധിച്ചത്. വിവിധയിടങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി.
ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പരിഗണിക്കുന്നു. സബ്ജക്ട് കമ്മിറ്റിയിൽ പുതിയ ഭേദഗതി ഉൾപ്പെടുത്തിയെന്നും ഇത് ക്രമപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പിപിഇ കിറ്റ് അഴിമതിയില്‍ അവ്യക്തമായ മറുപടി സഭയില്‍ പറഞ്ഞതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. ഇത്തരം ശൈലികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ നിര്‍ദേശം.വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ നടപടി.
ഓൺലൈൻ വായ്‌പ തട്ടിപ്പുകേസുകളിൽ പൊലീസ്‌ ശക്തമായ നടപടിയാണ്‌ സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാര്യക്ഷമമായ അന്വേഷണവും നിയമ നടപടികളും ഉറപ്പുവരുത്താൻ 19 സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള കാലപരിധി ഒരുവർഷംകൂടി ദീർഘിപ്പിക്കുന്നതിന്‌ വ്യവസ്ഥ ചെയ്യുന്ന കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. ചർച്ചയിൽ കെ കെ രാമചന്ദ്രൻ, പി അബ്ദുൾ ഹമീദ്‌, സജീവ്‌ ജോസഫ്‌, യു എ ലത്തീഫ്‌ എന്നിവർ പങ്കെടുത്തു. മന്ത്രി വി എൻ വാസവൻ മറുപടി നൽകി.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.