November 24, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1995)

പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിച്ചു. ഇന്നലെ അർധരാത്രി മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. 15 ശതമാനത്തിന്‍റെ വർധനവാണ് ടോളിൽ നടപ്പാക്കുന്നത്. കാറുകളുടെ ടോൾ 80ൽ നിന്ന് 90 രൂപ ആയിട്ടുണ്ട്. ഇരു വശത്തേക്കുമായി 135 രൂപ നൽകണം.
ഓണവിപണിയിൽ കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ എത്തിക്കുന്നതിന് ഹോർട്ടികോർപ്പ് സഞ്ചരിക്കുന്ന ഹോർട്ടിസ്റ്റോറുമായി നിരത്തുകളിൽ. തിരുവനന്തപുരം ജില്ലയിലെ ഏഴ് മൊബൈൽ ഹോർട്ടിസ്റ്റോറുകളുടെ ഫ്ളാഗ് ഓഫ് നിമയസഭ വളപ്പിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മിഷൻ 941, മികവ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(01 സെപ്റ്റംബർ) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.
ഡൽഹിയിൽ രാഷ്ട്രപതിക്കു മുന്നിൽ കലാപ്രകടനങ്ങൾ നടത്തിയ ഡിഫറന്റ് ആർട്‌സ് സെന്ററിലെ ഭിന്നശേഷികളുള്ള വിദ്യാർത്ഥികൾക്ക് നിയമസഭയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി നിയമസഭ സ്പീക്കർ എംബി രാജേഷ്.
ഏതൊരു ജനാധിപത്യസമൂഹത്തെയും നിലനിർത്തുന്നത് വിയോജന ശബ്ദങ്ങളും ക്രിയാത്മക വിമർശനങ്ങളുമാണെന്നും നിരോധിച്ചാൽ ഇല്ലാതാകുന്നതല്ല മൗലികമായ ആവിഷ്‌ക്കാരങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അനു ശിവരാമന്റേതാണ് നടപടി.
സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും.
കേരളാ ആരോഗ്യശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവം "ആസാദി 2022 "ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം സമരം ഇനിയും തീര്‍പ്പാകാതെ പോകുന്നത് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമായേ കാണാനാകൂ എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ളവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണം.
കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നാളെ. വൈകീട്ട് ആറ് മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുക്കും.