May 06, 2024

Login to your account

Username *
Password *
Remember Me

ജനനന്മ മഹാഗാന്ധി കൾച്ചറൽ ഫോറം 2020 തിലെ പുരസ്കാരം കെ.കെ. ശൈലജ ടീച്ചർക്ക്

ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ജനനന്മയുടെ ഭാരാഹികൾ സംസാരിക്കുന്നു ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ജനനന്മയുടെ ഭാരാഹികൾ സംസാരിക്കുന്നു photo: Bijini Babu S
തിരുവനന്തപുരം: സാമൂഹ്യ സേവനത്തോടൊപ്പം അവരവരുടെ മേഖലകളിൽ മികവ് തെളിയിച്ച് സമൂഹ നൻമയ്ക്കായി വെളിച്ചം പകർന്നവർക്കായി ജനനൻമ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് മഹാത്മ ഗാന്ധി കൾച്ചറൾ ഫോറം ഏർപ്പെടുത്തിയ പുരസ്കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക്.

25,000 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 2 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ 1 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മഹാനടൻ പത്മശ്രീ മധു അദ്ദേഹത്തിന്റെ വസിതിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ടീച്ചർക്ക് സമ്മാനിക്കും.

മന്ത്രിയായിരുന്ന കാലയളവിൽ ആരോഗ്യ സാമൂഹ്യ നീതി, സ്ത്രീ ശിശു വികസന മന്ത്രിയായി നടത്തിയ മികവ് പരിഗണിച്ചാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ചെയർമാൻ ജാഫർജി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതോടൊപ്പം വ്യത്യസ്ത മേഖലകളിലൂടെ ജീവകാരുണ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം അറിയിച്ച ചലച്ചിത്ര നിർമ്മാതാവും, പ്രൊഡക്ഷൻ കൺട്രോളറും, ഡിസൈനറുമായ എൻ.എം. ബാദുഷ , ഖത്തർ സംസ്കൃതിയുടെ സ്ഥാപകനും പ്രവാസിയുമായ കെ.കെ.ശങ്കരൻ ,
ഖത്തർ പ്രവാസിയും ജനനന്മ ചീഫ് കൗൺസിലറുമായ കണ്ടോത്ത് കുമാരൻ എന്നിവർക്ക് 2020 ലെ ജനനന്മ കാരുണ്യ സ്പർശ പുരസ്കാരങ്ങളും സമ്മാനിക്കും.

5,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം 
വാർത്താ സമ്മേളനത്തിൽ ജനൻമ കൺവീനർമാരായ അരുൺ എസ് ഭാസ്കർ, സുരേഷ് കുറ്റ്യാടി, റിയാസ് മാഹി, കോഡിനേറ്റർ ജയേഷ് സ്റ്റീഫൻ, സെക്രട്ടറി ടി.എച്ച് മൈമൂനാബി, തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(1 Vote)
Last modified on Friday, 30 September 2022 04:59

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.