തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസത്തിന് ഊന്നൽ നൽകുന്ന വിവിധ പദ്ധതി കളുമായി യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ (യു.ഇ.സി) എന്ന പുതിയൊരു സംരംഭത്തിന് ഗോപി നാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നു. ഭിന്നശേഷിക്കാർക്ക് ശാക്തീകരണത്തി ലൂടെ തൊഴിൽ നൽകുന്ന സെന്ററിൽ കലാവതരണ വേദികൾ, സൗജന്യ ഓട്ടിസം തെറാപ്പി സെന്ററു കൾ, ഹോർട്ടികൾച്ചർ തെറാപ്പി സെന്റർ, ഡിഫറന്റ് സ്പോർട്സ് സെന്റർ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാർക്ക് ഈ പദ്ധതികളുടെ പ്രയോജനം സൗജന്യമായി ലഭിക്കും. തിരുവനന്തപുരത്തെ കഴക്കൂട്ടം കിൻഫ ഫിലിം ആന്റ് വീഡിയോ പാർക്കിൽ 5 ഏക്കറിലാണ് പദ്ധതികൾ ഒരുങ്ങുന്നത്. ഭിന്നശേഷിക്കുട്ടിക ളുടെ അമ്മമാർക്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രവും ഇതിനോടൊപ്പം ഒരുക്കുന്നുണ്ട്.
ഭിന്നശേഷിക്കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുന്നതിനും ഇവരെ നമുക്കൊപ്പം ചേർത്തു നിർത്തുന്നതിനും അംഗീകാരങ്ങളും ബഹുമതികളും സ്വന്തമാക്കി തങ്ങൾക്കും തുല്യമായ ഒരിടമുണ്ടെന്ന് ബോധ്യപ്പെടുത്തുവാനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും വർഷങ്ങളിൽ നട ക്കുന്ന പാരാലിംപിക്സിൽ സെന്ററിനെ പ്രതിനിധീകരിച്ച് കുട്ടികളെ പങ്കെടുപ്പിക്കുക എന്നതും ലക്ഷ്യ മിടുന്നുണ്ട്.
പദ്ധതിയുടെ ആദ്യ 7 വേദികൾ ഒക്ടോബർ മാസത്തിൽ ഭിന്നശേഷി മേഖലയ്ക്ക് സമർപ്പിക്കും. ഒക്ടോ ബർ 1ന് രാവിലെ 11ന് നടക്കുന്ന 3 വേദികളുടെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും. കാഴ്ച-കേൾവി പരിമിതരുടെ വിസ്മയ പ്രകടനങ്ങൾ അവതരിപ്പിക്കുന്നതി നായി മാജിക് ഓഫ് സൈലൻസ്, മാജിക് ഓഫ് ഡാർക്ക്നെസ്സ്, ഭിന്നശേഷി മേഖലയിൽ അത്യപൂർവ സവിശേഷതകൾ അവതരിപ്പിക്കുന്ന കുട്ടികൾക്കായി മാജിക് ഓഫ് മിറക്കിൾ എന്നീ വേദികൾ തെന്നി ന്ത്യൻ അഭിനേത്രിയും കേൾവി പരിമിതയുമായ അഭിനയ ആനന്ദ്, കാഴ്ചപരിമിതിയും ജ്യോതിർഗമയ ഫൗണ്ടേഷന്റെ സ്ഥാപകയും സോഷ്യൽ വർക്കറുമായ തിഫാനി ബാർ, ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ബേബിയും മാന്തികയുമായ കൃതി പരേഖ് എന്നിവർ ഭിന്നശേഷി മേഖലയ്ക്കായി സമർപ്പി ക്കും .
ഒക്ടോബർ 10ന് രാവിലെ 11ന് നടക്കുന്ന തെറാപ്പി സെന്ററുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും. ഡോ.എം.കെ മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചട ങ്ങിൽ സെറിബ്രൽ പാൾസി ബാധിതനും സെൻട്രൽ യൂണിവേഴ്സി ഓഫ് കേരളയുടെ അസിസ്റ്റന്റ് പാഫസറുമായ ഡോ.ശ്യാം പ്രസാദ് തെറാപ്പി സെന്ററുകൾ ഭിന്നശേഷി മേഖലയ്ക്കായി സമർപ്പി ക്കും. വിർച്വൽ റിയാലിറ്റി, സ്പീച്ച് ആന്റ് ഓഡിയോ, ഫിസിയോ തെറാപ്പി, ദന്തൽ തെറാപ്പി, ഒക്കു പേഷണൽ തെറാപ്പി, സെൻസറി തെറാപ്പി എന്നിങ്ങനെ 6 സെന്ററുകളാണ് അന്താരാഷ്ട്ര നിലവാര ത്തിൽ ഒരുക്കിയിരിക്കുന്നത്.
ഒക്ടോബർ 16ന് രാവിലെ 11ന് സിംഫോണിയ, ആർട്ടീരിയ എന്നീ വേദികൾ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പ്രശസ്ത ശിൽപ്പി എൻ.എൻ റിംസൻ എന്നിവർ ഈ വേദികൾ ഭിന്നശേഷി മേഖലയ്ക്കായി സമർപ്പിക്കും, ഒക്ടോബർ 31 ലോകമാന്ത്രിക ദിനത്തിൽ രാവിലെ 11ന് പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ നിർമാ താവ് ഗോകുലം ഗോപാലൻ, സംവിധായകൻ വിനയൻ, സിനിമാ ടീം അംഗങ്ങൾ എന്നിവർ ചേർന്ന് എ ജേർണി 5 19 സെഞ്ച്വറി എന്ന വിഭാഗം ഭിന്നശേഷിക്കാർക്കായി തുറന്നുകൊടുക്കും. നിരവധി വിസ്മയങ്ങൾ കമീകരിച്ചിരിക്കുന്ന ആസ്വാദന മേഖലയാണിത്.
ഫയൽ ചിത്രം
യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ വിശദാംശങ്ങൾ;
യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ വിശദാംശങ്ങൾ;
ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികൾക്ക് അവരവർക്കിഷ്ടപ്പെട്ട കലാ മേഖല തിരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നേടി കാണികൾക്ക് മുമ്പിൽ അവതരിപ്പിക്കുവാൻ കഴിയും. ഇതിനായി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി തിയേറ്ററുകൾ സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ഗവേഷണ കുതുകി കളായ കുട്ടികൾക്ക് സയൻഷ്യ എന്ന പേരിൽ അതിവിപുലവും വിശാലവുമായ ഗവേഷണ കേന്ദ്രവും സെന്ററിലുണ്ട്. ഭിന്നശേഷിക്കുട്ടികളുടെ സൈക്കോ മോട്ടോർ തലങ്ങളെ സ്പർശിക്കുന്ന ആധുനിക രീതിയിലുള്ള ശാസ്ത്രീയ ഉപകരണങ്ങളുമായി ലോകോത്തര നിലവാരത്തിലുള്ള തെറാപ്പി സെന്ററു കളും യു.ഇ.സിയുടെ മറ്റൊരു സവിശേഷതയാണ്. കായിക വികാസത്തിനായി ഡിഫറന്റ് സ്പോർട്സ് സെന്ററും സെന്ററിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്. അത്ലറ്റിക്സ്, ഇൻഡോർ ഗെയിമുകൾ എന്നിവകളിൽ പ്രാവീണ്യം നേടുന്നതിന് അതിവിശാലമായ പ്ലേഗൗണ്ടുകളും ടർഫുകളും സജ്ജമാ ക്കുന്നുണ്ട്. കാർഷികപരിപാലനത്തിലൂടെ കുട്ടികളിൽ മാറ്റം വരുത്തുന്നതിന് വിശാലമായ ഹോർട്ടികൾച്ചറൽ തെറാപ്പി സെന്ററും യു.ഇ.സിയുടെ ഭാഗമാണ്.
2019ൽ ഭിന്നശേഷിക്കുട്ടികൾക്കായി ആരംഭിച്ച ഡിഫറന്റ് ആർട് സെന്ററിന്റെ തുടർച്ചയെന്നോണമാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ഡിഫറന്റ് ആർട് സെന്ററിൽ ഓട്ടിസം, സെറിബ്രൽ പൾസി, വിഷാദ രോഗം, ഹൈപ്പർ ആക്ടിവിറ്റി, എം.ആർ എന്നീ വിഭാഗങ്ങളിൽ പെടുന്ന ഇരുന്നൂറോളം കുട്ടികളാണ് വിവിധ കലകളിൽ പരിശീലനം നേടി വരുന്നത്.