November 24, 2024

Login to your account

Username *
Password *
Remember Me

പത്ര ഏജൻറുമാർക്ക് ക്ഷേമനിധി നടപ്പിലാക്കണം - ന്യൂസ് പേപ്പർ ഏജന്റ് സ് അസ്സോസിയേഷൻ

ഇന്നത്തെ പത്രസമ്മേളനത്തിൽ പങ്കെടുത്ത ന്യൂസ് പേപ്പർ ഏജന്റ് സ് അസ്സോസിയേഷൻ ഭാരവാഹികൾ ഇന്നത്തെ പത്രസമ്മേളനത്തിൽ പങ്കെടുത്ത ന്യൂസ് പേപ്പർ ഏജന്റ് സ് അസ്സോസിയേഷൻ ഭാരവാഹികൾ Photo: Bijini Babu S
തിരുവനന്തപുരം: പ്രതവിതരണം കൊണ്ട് ഉപജീവനം നടത്തുന്ന സംസ്ഥാനത്തെ പ്രത ഏജന്റുമാർക്കും വിതരണക്കാർക്കും വേണ്ടി പ്രത്യേക ക്ഷേമനിധി നടപ്പിലാക്കണമെന്ന് ന്യൂസ് പേപ്പർ ഏജൻറ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഇരുപത്തയ്യായിരത്തിന് മുകളിൽ വരുന്ന പത്ര ഏജന്റുമാരും വിതരണക്കാരുമാണ് നിലവിൽ സംസ്ഥാനത്ത് പ്രതവിതരണ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. മതിയായ വരുമാനം ഇല്ലാത്തവരാണ് പത ഏജന്റുമാർ. എത്ര പ്രതികൂല കാലാവസ്ഥയിലും വർഷത്തിൽ എട്ട് ദിവസം ഒഴികെ വർഷം മുഴുവനും ജോലി ചെയ്യുന്നവരായിട്ടും ജീവിത ആവശ്യങ്ങൾ മാന്യമായി നിർവ്വഹിക്കാൻ കഴിയാത്ത ചുറ്റുപാടാണ് ഇന്നുള്ളത്. ദൃശ്യ മാധ്യമങ്ങളുടെ കടന്നുവരവും സമൂഹ മാധ്യമങ്ങളുടെ ആധിക്യവും കോവിഡാനന്തര സാഹചര്യവും പ്രത്ര മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. ഗവൺമെന്റുകളുടെ ഭാഗത്ത് നിന്ന് മതിയായതരത്തിലുള്ള ഒരു പരിഗണനയും സംസ്ഥാനത്തെ പത്ര ഏജന്റുമാർക്ക് ഇന്നോളം ലഭിച്ചിട്ടില്ലെന്നത് ഖേദകരമാണ്.

ക്രമാതീതമായ ഇന്ധന വില വർദ്ധനവ് കാരണം വിതരണ മേഖല കടുത്ത സാമ്പത്തിക നഷ്ടത്തിലാണ്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ഏജന്റുമാർക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിന് പലിശരഹിത വായ്പ ലഭ്യമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ന്യൂസ് പേപ്പർ ഏജന്റ് സ് അസ്സോസിയേഷൻ കേരള മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകിയത്. ഇതിന്റെ ഫലമായി 2021 - 22 ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ബഹു ധനമന്ത്രി പത്ര ഏജന്റുമാർക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ ബഡ്ജറ്റ് പ്രഖ്യാപനത്തിനപ്പുറം ധനകാര്യ വകുപ്പിൽ നിന്ന് ഇക്കാര്യത്തിൽ അനുകൂലമായ ഒരു സമീപനവും തുടർന്നുണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. മന്ത്രിമാരും എംഎൽഎമാരും വഴി പ്രഖ്യാപിച്ച് സബ്സിഡി നൽകണമെന്ന് പല ഘട്ടങ്ങളിലായി ബഹു: ധനകാര്യവകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ അനുകൂലമായ സമീപനം അല്ല ധനകാര്യ വകുപ്പ് സ്വീകരിച്ചുവരുന്നത്. ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും പത്ര ഏജന്റുമാർക്ക് ക്ഷേമനിധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പ്രത ഏജന്റുമാർ ഒക്ടോബർ 25 ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് ന്യൂസ് പേപ്പർ ഏജന്റ് സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളന ത്തിൽ അറിയിച്ചു. സംഘടനയുടെ സംസ്ഥാന സമ്മേളനം 2023 ജനുവരി 27 ന് കോഴിക്കോട്ട് വെച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു .

സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താർ വയനാട്. സെക്രട്ടറി ചേക്കു കരിപ്പൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉണ്ണിക്ക്യഷ്ണൻ നായർ, സെക്രട്ടറി അരുൺ നായർ, രാമചന്ദ്രൻ നായർ കൊല്ലം ജില്ലാ പ്രസിഡന്റ്, ട്രെഷറർ അൻവർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Thursday, 29 September 2022 11:06

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.