November 24, 2024

Login to your account

Username *
Password *
Remember Me
കേരളം

കേരളം (1995)

പശ്ചാത്തല ഭൗതിക സാഹചര്യങ്ങളിൽ ഉറിയാക്കോട് ഗവ: എല്‍ പി എസ്സ് ഒരു പടി മുന്നിലേക്ക്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021- 22 പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചെമ്മരുതി ഗ്രാമ പഞ്ചായത്തിലെ ഉച്ച ഭക്ഷണ പദ്ധതി വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
സർവം ചലിതം പദ്ധതി ഒ.എസ്. അംബിക എം എൽ എ ഉദ്ഘാടനം ചെയ്തു
വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെയും, സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം.
കാട്ടാക്കടയിൽ കൺസഷനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചേർത്തു. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് കൂടിയാണ് ചേർത്തത്.
കിള്ളിയാറിന്റെ കരകളിൽ സംരക്ഷണഭിത്തി നിർമ്മിക്കാൻ 1.26 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും കിള്ളിയാറിലെ പാങ്ങോട് പാലത്തിന് സമീപം വലതു കരയിൽ 56 ലക്ഷം രൂപയും പാറച്ചിറ പാലത്തിന് സമീപം ഇടതു കരയിൽ 70 ലക്ഷം രൂപയുമാണ് സംരക്ഷണഭിത്തി നിർമ്മിക്കുവാൻ അനുവദിച്ചത്.
യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭയ്ക്ക് കണ്ണൂർ പിണറായിയിൽ ഉജ്വല തുടക്കം. ആദ്യ തൊഴിൽ സഭയിൽ കെ ഡിസ്‌കിൻറെ നേതൃത്വത്തിൽ നടന്ന കൗൺസിലിംഗിൽ 29 തൊഴിൽ അന്വേഷകർ ആദ്യഘട്ട തൊഴിൽ അഭിമുഖത്തിൽ പങ്കെടുത്തു.
ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും മറ്റു രേഖകളും സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ കോലൊളമ്പ ദേശത്ത് മഞ്ഞക്കാട് വീട്ടിൽ മോഹനകൃഷ്ണൻ മകൻ രാഹുലിനെയാണ് (28 വയസ്സ്) അറസ്റ്റ് ചെയ്തത്.
അയൽവാസികൾ തമ്മിലുള്ള തർക്കങ്ങളും കുടുംബ പ്രശ്നങ്ങളും പ്രാദേശിക തലങ്ങളിൽ ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങളിലും ഇടപെടൽ നടത്തി പരിഹാരം കാണുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ ജാഗ്രത സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു.
ഇടുക്കി ജില്ലയിലെ ഇടമലക്കുടി മേഖലയിൽ അധിവസിക്കുന്ന ആദിവാസി ഗോത്ര ജനവിഭാഗത്തിലെ മുഴുവൻ കുട്ടികളും ഇനിമുതൽ മലയാളം പച്ചയായി എഴുതും സംസാരിക്കും . പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളം ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിൽ നടത്തിവരുന്ന പ്രത്യേക ഭാഷാ പരിശീലന പരിപാടിയിലൂടെയാണ് ഇത് സാധ്യമാകുന്നത് .