December 22, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂരിൽ നിപ്പ രോഗബാധിതനായ കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.
കോഴിക്കോട് താലൂക്കില്‍ 48 മണിക്കൂര്‍ നേരത്തേക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു
ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥീരികരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ത്തു.
തിരു: ജില്ലയില്‍ ഇന്ന് 2205 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2169 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 5 പേർക്കും വിദേശത്ത് നിന്ന് വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 12332 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3439 പേര്‍ കൂടി രോഗമുക്തി നേടി. 18.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 34633 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 6048 പേർ ഉൾപ്പടെ 110078 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 900901 പേർ നിരീക്ഷണം പൂർത്തിയാക്കി.2253 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്, നിപ സാഹചര്യം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ഓണ്‍ലൈന്‍ വഴി ചേര്‍ന്നു.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും (സെപ്റ്റംബര്‍ 06, 07) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (06 സെപ്റ്റംബർ 2021) 1483 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2085 പേർ രോഗമുക്തരായി. 13.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16717 പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ ആരോഗ്യപ്രവർത്തകരാണ്. പുതുതായി 2203 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1474 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43398 ആയി.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏഴുപതാം ജന്മദിനത്തോടന് അനുബന്ധിച്ച് ആശംസാപ്രവാഹമാണ്. അര്‍ധരാത്രിയില്‍ തന്നെ സൂപ്പര്‍താരത്തിന്റെ വീടിന് പുറത്ത് നൂറ് കണക്കിന് ആരാധകരാണ് കാത്ത് നിന്നത്. കൃത്യം പന്ത്രണ്ട് മണിയോട് കൂടി കേക്ക് മുറിച്ചും ആര്‍പ്പുവിളികള്‍ നടത്തിയും മമ്മൂട്ടിയോടുള്ള സ്‌നേഹം പങ്കുവെച്ചിട്ടാണ് എല്ലാവരും മടങ്ങിയത്. മോഹൻലാൽ , ദിലീപ്, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ , മകനും നടനുമായ ദുൽഖർ സൽമാനും തുടങ്ങി സിനിമാ താരങ്ങളെല്ലാവരും തന്നെ ജന്മദിന സന്ദേശം അറിയിച്ച് കഴിഞ്ഞു.
ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്‌റെ ആക്ഷന്‍ ചിത്രം മിഷന്‍ ഇംപോസിബിള്‍ 7 ചിത്രീകരണം വീണ്ടും നിര്‍ത്തിവെച്ചു.
താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തുന്നത് ഏതൊരു ഭാഷ എടുത്താലും പതിവാണ്.