കൊച്ചി : എൻസിപി യിൽ സംസ്ഥാന വ്യാപകമായി കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും കുത്തൊഴുക്കു തുടരുന്നു. എൻസിപിയിൽ പി.സി ചാക്കോ സംസ്ഥാന പ്രസിഡന്റ് ആയി ചുമതലയേറ്റത്തോടെ സംഘടന പ്രവർത്തിന്റെ ഭാഗമായി ജില്ലകളുടെ ജില്ല നേതൃത്വം മാറ്റത്തെ തുടർന്ന് വിവിധ ജില്ലകളിൽ സംഘടന പ്രവർത്തനം പുരോഗമിക്കും വിവിധ പാർട്ടികളിൽ പ്രവർത്തകർ ഒഴുകിയെത്തുകയും ചെയ്യുന്നു. സംസ്ഥാനത്തെ ഓരോ ജില്ലകളിലെ ഏരിയ പ്രദേശത്ത് നിയോജക കമ്മിറ്റി ഓഫീസുകൾ രൂപപ്പെടുന്നതും കേരളത്തിൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ വളർച്ച ഉയർത്തി .
മണ്ഡലം കമ്മിറ്റികളിൽ ആ പ്രദേശത്ത് പാർട്ടിക്ക് വളർച്ച പുരോഗമിക്കുന്നവരെയും പാർട്ടി പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനം നടത്തുവരെയും പുതിയതോ പഴയതോ വ്യത്യാസമില്ലാതെ ജില്ലാ പ്രതിനിധികളായി കൊണ്ടുവരുന്നതും പാർട്ടിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നു.
കഴിഞ്ഞ 6 മാസം കൊണ്ട് പിസി ചാക്കോ എൻസിപിയുടെ കേരള ഘടകത്തിന്റെ ചുമതലയേറ്റ തോടെ പാർട്ടിയിൽ പല വിമർശങ്ങളും കുത്തൊഴുക്കുകളും നടന്നു. എന്നാൽ നാം ഇന്ന് കാണുന്നത് ആ 6 മാസം കൊണ്ട് എൻസിപിയുടെ കേരളത്തിലെ വളർച്ചയാണ് പാർട്ടിയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയപ്പോൾ ഇന്ന് കേരളത്തിൽ എൻസിപിക്ക് ആയിരം മണ്ഡലം കമ്മറ്റി ഓഫീസുകൾ തുറക്കുവാൻ കഴിഞ്ഞു . എൻസിപിയുടെ കേരള ചരിത്രത്തിൽ അത് വലിയ നേട്ടമായി.
എൻസിപി പാർട്ടി ഭരണഘടന ഉയർത്തി പിടിച്ച് ചിലർ രംഗത്ത് വരുമ്പോഴും പരോക്ഷമായും രഹസ്യമായും വിവിധ കോണുകളിൽ നിന്ന് ആക്ഷേപം ഉയരുമ്പോഴും ആരെയും വിമർശിക്കാതെയാണ് പി സി ചാക്കോയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകം പാർട്ടിയുടെ വളർച്ചയുടെ പുരോഗതിക്കുവേണ്ടി കേരളത്തിൽ സഞ്ചാരം തുടർന്നുകൊണ്ടിരിക്കുന്നത്.