വിദ്യാഭ്യാസ മന്ത്രാലയം - ഇന്നൊവേഷൻ സെൽ, അടൽ ഇന്നൊവേഷൻ മിഷൻ - നിതി ആയോഗ്, സിബിഎസ്ഇ, കോഡ്.ഓർഗ് എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ സംരംഭം കമ്പ്യൂട്ടർ സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലൂടെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
ഇന്ത്യയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ മനസ്സിലാക്കാനും പഠിക്കാനും അവസരമൊരുക്കുന്ന സംരംഭമായ എഡബ്ല്യൂഎസ് യങ് ബിൽഡേഴ്സ് ചലഞ്ച് ആമസോൺ വെബ് സർവീസസ് (AWS) പ്രഖ്യാപിച്ചു. ഡിജിറ്റൽ പരിവർത്തനം, ഇന്നൊവേഷൻ എന്നിവയുടെ അടിസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ലോകമെമ്പാടുമുള്ള തൊഴിലുകളെ സ്വാധീനിക്കുന്ന എഐ എന്നീ സാങ്കേതികവിദ്യകൾ വരാനിരിക്കുന്ന തലമുറയെ ചെറുപ്പം മുതലേ പരിശീലിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.