തെക്കന്‍ തായ്‍വാനില്‍ 13 നിലയുള്ള ഒരു കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തില്‍ 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പോള്ളലേറ്റു. 13 നിലയുള്ള കെട്ടിടത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തെക്കന്‍ തായ്‍വാനിലെ യാൻചെംഗ് ജില്ലയിലെ കാവോസിയുങ് നഗരത്തില്‍ വിവിധ്യോദ്ദേശത്തിന് പണിത, 40 വര്‍ഷം പഴക്കമുള്ള ബഹുനില മന്ദിരത്തിലായിരുന്നു തീ പിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കെട്ടിടത്തില്‍ നിന്ന് ഒരു സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഏഴ് മുതല്‍ പതിനൊന്ന് വരെയുള്ള നിലകളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഭൂരിഭാഗം മൃതദേഹങ്ങളും ഏതാണ്ട് പാതിയും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് 32 മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് അയച്ചു. മറ്റ് 14 പേരെ മൃതദേഹങ്ങള്‍ കൂടുതല്‍ പരിശോധയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാണ്ട് 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. ഒന്നിലധികം നിലകള്‍ ഏതാണ്ട് പൂര്‍ണ്ണമായും കത്തി നശിച്ചു.