December 22, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരു: സംസ്ഥാനത്ത് ഇന്ന് (സെപ്റ്റം. 5) ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാത്രി കർഫ്യൂവും തുടരും. ശനിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം നടത്തി തുടർ തീരുമാനങ്ങളെടുക്കും.
ന്യൂസിലാന്‍റ് തീവ്രവാദി ആക്രമണം: മൂന്ന് പേരുടെ നില ഗുരുതരം വെല്ലിംങ്ടണ്‍: ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരുക്കേൽപ്പിച്ചയാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. പരുക്കേറ്റ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നുമാണ് പ്രധാനമന്ത്രി അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണമുണ്ടായത്. പൊലീസ് നിരീക്ഷണത്തിലുള്ള ഒരു ശ്രീലങ്കൻ പൗരൻ നടത്തിയ ഭീകരാക്രമണമാണിതെന്നാണു പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. ‘അയാൾ ഐഎസ് ഭീകരസംഘടനയുടെ അനുഭാവിയാണ്. സംഭവിച്ചത് നിന്ദ്യമാണ്, വിദ്വേഷകരമാണ്, തെറ്റാണ്. ഇത് നടത്തിയത് ഒരു വ്യക്തിയാണ്, വിശ്വാസമല്ല’– വാർത്താ സമ്മേളനത്തിൽ ജസീന്ത പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ന്യൂലിൻ ജില്ലയിലെ ലിൻമാളിലെ കൗണ്ട്ഡൗൺ സൂപ്പർമാർക്കറ്റിലാണ് ആക്രമണമുണ്ടായത്. കടയിലെ ഒരു ഡിസ്പ്ലേ കാബിനറ്റിൽനിന്ന് വലിയ കത്തി എടുത്ത് അക്രമി കടന്നതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവം നടന്നതിനു തൊട്ടുപിന്നാലെ പൊലീസ് അക്രമിയെ വധിച്ചു.
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീറിൽ 4 ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ. പഞ്ച്ഷീർ അതിർത്തിയായ ദാർബണ്ഡ് മലനിരകൾ വരെ താലിബാൻ എത്തിയെങ്കിലും തുരത്തി ഓടിച്ചെന്ന് വടക്കൻ സഖ്യം അവകാശപ്പെട്ടു.
ദില്ലി: ലോക നേതാക്കളുടെ അപ്രൂവല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ കാബൂളില്‍ എത്തി.
കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ കാബൂളില്‍ എത്തി.
കൊല്‍ക്കത്ത: നാലാമത്തെ ബിജെപി എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയാഗഞ്ച് എംഎല്‍എ സൗമന്‍ റോയ് ആണ് ശനിയാഴ്ച തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തില്‍ ബിജെപി വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കാനിരിക്കുന്ന ഭവാനിപ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഈ മാസം 22 മുതൽ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനം. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ദില്ലി: ആര്‍എസ്എസിനെ താലിബാനോടുപമിച്ചതില്‍ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ബിജെപി എംഎല്‍എ രംഗത്ത്.