December 22, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരു :കേരളത്തിൽ 31,265 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂർ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസർഗോഡ് 521 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,11,23,643 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ചവരിൽ 120 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,891 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 3943, എറണാകുളം 3750, കോഴിക്കോട് 3252, മലപ്പുറം 3119, കൊല്ലം 2733, പാലക്കാട് 1691 തിരുവനന്തപുരം 2289, ആലപ്പുഴ 1900, കോട്ടയം 1599, കണ്ണൂർ 1549, പത്തനംതിട്ട 1205, വയനാട് 1203, ഇടുക്കി 1146, കാസർഗോഡ് 512 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 96 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, വയനാട് 18, കൊല്ലം 10, കോഴിക്കോട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ് 5 വീതം, ആലപ്പുഴ 4 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1571, കൊല്ലം 2416, പത്തനംതിട്ട 805, ആലപ്പുഴ 1244, കോട്ടയം 476, ഇടുക്കി 741, എറണാകുളം 1819, തൃശൂർ 2521, പാലക്കാട് 2235, മലപ്പുറം 3002, കോഴിക്കോട് 2301, വയനാട് 649, കണ്ണൂർ 1138, കാസർഗോഡ് 550 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,04,896 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 37,51,666 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,14,031 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 4,84,508 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 29,523 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2792 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബേപ്പൂര്‍: ജനകീയം പദ്ധതിയുമായി എല്ലാവരും സഹകരിക്കുന്നുണ്ടെന്നും പരാതികള്‍ക്കെല്ലാം ശാശ്വത പരിഹാരമുണ്ടാവുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ മണ്ഡലത്തിൽ നടന്ന ജനകീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജനകീയം പരിപാടി സംഘടിപ്പിച്ചത്. ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി എന്നിവിടങ്ങളിലായി നൂറിലധികം പരാതികളാണ് ലഭിച്ചത്. കെഎസ്ആര്‍ടിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡ്, പാലം, ഡ്രൈനേജ്, തുടങ്ങിയവ സംബന്ധിച്ചുള്ളവയായിരുന്നു പരാതികൾ. ഗതാഗതവകുപ്പ്, മൃഗസംരക്ഷണം, പട്ടികജാതി- വർഗ്ഗ വികസന, ജലസേചനം, റവന്യൂ , തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യേണ്ട പരാതികളിൽ അടിയന്തരമായി നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് കടലുണ്ടി ഗ്രാമപഞ്ചായത്ത്, ഫറൂഖ് റോയൽ ഓഡിറ്റോറിയം, രാമനാട്ടുകര വ്യാപാരഭവൻ എന്നിവിടങ്ങളിൽ അദാലത്ത് നടന്നത്.
വനിതാ മതിൽ റെക്കോർഡ്: യു.ആർ.എഫ് വിലയിരുത്തൽ നടത്തി 15 ദിവ സത്തിനകം പരിശോധനപൂർത്തിയാക്കിസർട്ടിഫിക്കറ്റ് നൽകും.കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ വനിതകൾ തീർത്ത മതിൽ ലോകറെക്കോർഡിലേക്ക്. വനിതകൾ തീർത്ത ഏറ്റവും നീളം കൂടിയ മതിൽ എന്ന റെക്കോർഡിനാണ് പരിഗണിക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായ യൂണിവേ ഴ്‌സൽ റെക്കോർഡ് ഫോറം പ്രതിനിധികൾ വനിതാ മതിൽ 620 കിലോമീറ്ററും പൂർണമായി വീഡി യോ എടുത്തിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് വനിതാ മതിൽ റെക്കോർഡിന് അർഹമാണെ ന്ന് യു.ആർ.എഫ് അന്താരാഷ്ട്ര ജൂറി സുനിൽ ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള രേഖകൾ പരിശോധിച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകും. യു.ആർ.എഫിന് പുറമെ അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ് ബാർസിലോണ കേന്ദ്രമായുള്ളഒഫീ ഷ്യൽ വേൾഡ് റെക്കോർഡ് എന്നിവരും വനിതാ മതിൽ പരിഗണിക്കും. വനിതാമതിൽ എന്നആശ യം സമൂഹം ഏറ്റെടുത്ത രീതിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് നവോത്ഥാന മൂല്യ സംര ക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. ഡോ.ടി.എൻ.സീമ, പി.എസ്.ശ്രീകല, പുഷ്പവതി എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ച് 23,680 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,960 രൂപയിലാണ് വ്യാപാരം. 3,440 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില. തുടര്‍ന്ന് പൊടുന്നനെ 200 രൂപ കൂടിയിരുന്നു. ഒരുവേളയിൽ നാല് ദിവസത്തിനുള്ളിൽ സ്വര്‍ണ വില പവന് കൂടിയത് 360 രൂപയായിരുന്നു ആഗോള വിപണിയിലുണ്ടായിട്ടുള്ള സ്വര്‍ണ വിലയിലെ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. അതേസമയം വെള്ളിവിലയിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 41.30 എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 41,300 രൂപയാണ്.
കൊച്ചി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. പെട്രോളിന് 22 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഇന്ധനവിലയില്‍ ഇടിവ് തുടരുകയായിരുന്നു. അതേസമയം പുതുവര്‍ഷത്തില്‍ ആദ്യമായാണ് ഇന്ധന വില വര്‍ധിക്കുന്നത്. ആഗോളവിപണിയില്‍ എണ്ണ വിലയിടിയുന്നതാണ് ആഭ്യന്തര വിപണയിലും പ്രതിഫലിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 71.69 രൂപയിലും ഡീസലിന് 66.99 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 70.75 രൂപയും 66.02 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 70.44 രൂപയിലും ഡീസലിന് 65.72 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യ തലസ്ഥാനത്ത് പെട്രോളിന് 68.5 രൂപയായപ്പോൾ ഡീസലിന് 62.24 രൂപയും മുംബൈയിൽ പെട്രോളിന് 74.16 രൂപയും ഡീസലിന് 65.11 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്ധന വിലയിൽ നിരന്തരം ഇങ്ങനെ കുറവുണ്ടാകുകയാണെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഈ പ്രതിഭാസം തുടരാനാണ് സാധ്യത എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്ത് ഇന്ധന വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം. പെട്രോൾ വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയപ്പോൾ ഡീസൽ വില ഒൻപത് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്.
ലോകബാങ്കിന്‍റെ പ്രസിഡന്‍റ് സ്ഥാനം ജിം യോംഗ് കിം രാജിവച്ചു. കാലാവധി തീരാന്‍ നാല് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് രാജി 2022 വരെയായിരുന്നു അദ്ദേഹം തുടരേണ്ടിയിരുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റേ രാജി പ്രഖ്യാപനം. അദ്ദേഹത്തിന്റെ സേവന കാലാവധി തീരാന്‍ നാല് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിത രാജി.എന്നാൽ ഇതുവരെ രാജിക്കുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017-ലായിരുന്നു അദ്ദേഹം രണ്ടാം വട്ടം ലോക ബാങ്ക് പ്രസിഡന്‍റായി സ്ഥാനമേറ്റത്. ഇടക്കാല പ്രസിഡന്‍റായി ലോക ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ക്രസ്റ്റലീന ജോര്‍ജ്ജീവയെ നിയമിച്ചിരിക്കുകയാണിപ്പോള്‍.
ഒരു കരിയർ ബ്രേക്ക് എടുക്കുന്നതിന് നിങ്ങളുടെ കാരണങ്ങൾ എന്തുതന്നെയായാലും, വീണ്ടും ജോലിയിലേക്ക് തിരിച്ചു പോവുക എന്നത് എളുപ്പമല്ല. ജോലിക്ക് തിരിച്ചുവരാൻ തുടങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക.നിങ്ങൾ എന്ത് ബ്രേക്ക് എടുത്തു, നിങ്ങൾ എന്താണ് ഇത്ര നാൾ ചെയ്തത് എന്തുകൊണ്ടാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്ന് തുടങ്ങിയ ചോദ്യങ്ങൾ തൊഴിലുടമകൾ തീർച്ചയായും ചോദിക്കും.അവർ തന്ത്രപരമായ ചോദ്യങ്ങളല്ല,മറിച്ച് നിങ്ങൾ അവരോട് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് നിങ്ങൾ ചിന്ദിക്കണം. ഏതു തരാം ജോലിയാണ് നിങ്ങൾ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാണ്. ജോലിയിലേക്ക് മടങ്ങി പോകണം എന്ന് തോന്നുമ്പോൾ തന്നെ ജോലിക്കു അപേക്ഷിക്കാതിരിക്കുക. നിങ്ങളുടെ അടുത്ത തൊഴിൽ സമയം, സ്ഥലം, സെക്ടർ എന്നിവയെക്കുറിച്ച് ചിന്തിക്കുക.മാത്രമല്ല നിങ്ങളുടെ ടോഴിൽ അപേക്ഷയിൽ കാര്യങ്ങൾ വ്യക്തമല്ലെങ്കിലും നിങ്ങൾ എപ്പോൾ വേണമെങ്കിലും ബ്രേക്കെടുത്തു പോയേക്കാം എന്ന് തൊഴിൽ ഉടമയ്ക്ക് തോന്നിയേക്കാം. ജോലിയിലേക്ക് തിരികെ പോകാൻ തയ്യാറാവുക നിങ്ങൾ തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാരിയാറിനെയും സെക്ടറിനെയും കുറിച്ച് കൃത്യമായി പഠിക്കുക. ആ മേഖലയിൽ വന്ന മാറ്റങ്ങളെ കുറിച്ച് മനസിലാക്കുക. മിക്ക ആളുകൾക്കും തിരിച്ചു ജോലിയിലേക്ക് വരൻ തയാറാക്കുമ്പോൾ തടസം സൃഷ്ടിക്കുക,അവരവരുടെ മേഖലയിൽ വന്ന സാങ്കേതിക മാറ്റങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ്.അതുകൊണ്ട് നിലവിലുള്ള മാർക്കറ്റ് ട്രെൻഡുകൾ എന്തെല്ലാമാണെന്ന് അറിയുക.ഈ വിവരങ്ങൾ നേടാനുള്ള ഒരു ലളിതമായ മാർഗം വ്യവസായ വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ ബ്ലോഗുകൾ പിന്തുടരുക എന്നതാണ്.ഈ രീതിയിൽ നിങ്ങൾക്ക് ഒരു ചെറിയ പ്രതിദിന കുറിപ്പ് ഉണ്ടാക്കിയെടുക്കാം.അത് നിങ്ങളുടെ അറിവിലേക്ക് കൂട്ടി ചേർക്കാവുന്നതാണ്. നിങ്ങളുടെ സി.വി. തയ്യാറാകുക നിങ്ങളുടെ കരിയൽ ബ്രേക്ക് ഒരു നിശ്ചിത സമയത്തേക്കായിരുന്നെങ്കിൽ ആ സമയം നിങ്ങൾ എന്ത് ചെയ്തു അല്ലെങ്കിൽ എന്ത് കൊണ്ട് കരിയർ ബ്രേക്ക് എടുത്തു എന്ന് സി വിയിൽ വ്യക്തമാക്കുക.കരിയർ ബ്രേക്ക് എടുത്ത സമയത്തു നിങ്ങളുടെ കഴിവുകൾ വളർത്താൻ സഹായകമാകുന്ന എന്തെല്ലാം ചെയ്തു എന്ന് സി വിയിൽ ചേർക്കുക. ഡേറ്റുകളും ജോലിയുടെ വിവരങ്ങളും ഫോക്കസ് ചെയ്യുന്നതിന് പകരം സി വിയിൽ നിങ്ങളുടെ കഴിവുകളെ ഹൈലൈറ് ചെയ്യാൻ ശ്രമിക്കുക. കവർ ലെറ്റർ നിങ്ങൾക്ക് ഒരു കരിയർ ബ്രേക്ക് ഉണ്ടായിരുന്നു എന്ന് ടോഴിലുടമയെ അറിയുക എന്നത് പ്രധാനമാണ്. എന്തിനാണ് കരിയർ ബ്രേക്ക് എടുത്തതെന്നും എന്തിനാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്നും വിശദീകരിക്കുക.നിങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് തന്നെയാണ് തിരിച്ചു വരാൻ ആഗ്രഹിക്കുന്നതെങ്കിൽ,നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് പെട്ടന്നു തിരിച്ചു പോകണം എന്ന് പറയുക.നിങ്ങൾ ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോൾ, പുതിയ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്ന് തയ്യാറെടുക്കുക.എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നതെന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കുക. അഭിമുഖം കരിയർ ബ്രേക്കിന് ശേഷം നിങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു നേരിടാൻ പോകുന്നത് ഒരു ഇന്റർവ്യൂവിനായി പോകുമ്പോഴാണ്,ആദ്യമായി നിങ്ങൾ കമ്പനിയോട് പ്രതിബദ്ധത കാണിക്കേണ്ടതതാണ്.കരിയർ ബ്രേക്കെടുക്കുക എന്നത് നിങ്ങളുടെ തീരുമാനം അല്ലായിരുന്നെങ്കിൽ അതായതു നിങ്ങൾക്കോ നിങ്ങളുടെ ബന്ധുവിനോ ഏതെങ്കിലും തരത്തിലുള്ള അസുഖം വന്നതാണ് നിങ്ങളുടെ കരിയർ ബ്രേക്കിന് കാരണമെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല. ആ സമയം നിങ്ങൾ നിങ്ങളുടെ തൊഴിൽ പരമായ കഴിവുകളെ ഉയർത്താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളെ സഹായിക്കും. അഭിമുഖം നേരിടുമ്പോൾ കരിയർ ബ്രെക്കിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു ഉത്തരം പറയുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.ചോദ്യങ്ങളെ നിങ്ങളുടെ മുൻ പ്രവർത്തി പരിചയത്തെ കുറിച്ച് സംസാരിക്കുന്ന രീതിയിലേക്ക് വഴി തിരിക്കുക.ഒരുപാട് നാൾ നിങ്ങൾ തൊഴിലിൽ നിന്നും വിട്ടു നിന്നതിനെ കുറിച്ച് പറയുന്നതിന് പകരം നിങ്ങളുടെ പഴയ ജോലി എത്തരത്തിലുള്ളതാണെന്നും നിങ്ങൾ പഴയ ജോലിയിൽ എന്തൊക്കെ ചെയ്തുവെന്നും പറയുക.
ദുബായ്: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഐഡിയ ഒഫ് ഇന്ത്യ എന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യുഎഇയില്‍ വന്‍ വരവേല്‍പ്പ്. വ്യാഴാഴ്ച വൈകീട്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ സംഘമാണ് സ്വീകരിക്കാനെത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ. സുധാകരന്‍, എം.കെ. രാഘവന്‍, ആന്റോ ആന്റണി, ടി. സിദ്ദീഖ്, പ്രവീന്‍ കുമാര്‍, ഹിമാന്‍ഷു വ്യാസ്, ആരതി കൃഷ്ണ, മന്‍സൂര്‍പള്ളൂര്‍, ബഷീര്‍ രണ്ടത്താണി, മധുയാക്ഷി, റീജന്‍സി ഗ്രൂപ്പ് മേധാവി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു. കേരളത്തില്‍ നിന്നെത്തിയ എം.പിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പൊതു പരപാടിക്കായുള്ള യാത്ര.
ലിമ : നുറ്റാണ്ടുകളായി പെറു ജനത തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി നടത്തിപ്പോന്നിരുന്ന കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇത്തരം വിനോദങ്ങളിലൂടെ കടുത്ത മൃഗ പീഡനമാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് ചൂണ്ടിക്കാട്ടി മൃഗ സംരക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പെറു സര്‍ക്കാരിന്റെ നിരോധന നീക്കം. നിരോധനത്തിനെതിരെ ആയിരക്കണക്കിന് പേരാണ് പ്രേതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് വിഷയത്തില്‍ സര്‍ക്കാരിന് നേരിടേണ്ടി വരുന്നത്. സമാനമായ രീതിയിൽ തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിന് ശേഷം സംസ്ഥാനമൊട്ടാകെ പ്രതിഷേധം നടന്നിരുന്നു.
ഏഥന്‍സ്: ഗ്രീക്കിലെ യൂണിവേഴ്‌സിറ്റികളിലേക്ക് ഇന്ത്യയില്‍ നിന്നും വിഷാംശം അടങ്ങിയ കത്തുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളിലേയ്ക്കാണ് നിരന്തരമായി വിഷാംശം അടങ്ങിയ കത്തുകള്‍ എത്തിയിരിക്കുന്നത്. കത്തിന്റെ ഉള്ളടക്കങ്ങളില്‍ 'ഇസ്ലാമിക' ആശയങ്ങള്‍ അച്ചടിച്ചിട്ടുണ്ടെന്നാണ് സൂചന. ഇംഗ്ലീഷില്‍ എഴുതി അയച്ചിരിക്കുന്ന കത്തുകള്‍ തുറന്ന് വായിച്ച യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക് അലര്‍ജിയും ശ്വാസ തടസ്സവുമുണ്ടായി. കത്ത് ഒട്ടിക്കാനുപയോഗിച്ചിരിക്കുന്ന പശയില്‍ അലര്‍ജിയുണ്ടാക്കുന്ന കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. ആഭ്യന്തര സുരക്ഷ കാര്യാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പൊലീസിലെ ഭീകര വിരുദ്ധ സേന സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഏഴുപേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഏഗിയനിലെ യൂണിവേഴ്‌സിറ്റിയില്‍ ബുധനാഴ്ച വൈകിട്ടാണ് കത്തുകള്‍ ലഭിച്ചത്. ചില കത്തുകള്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് പിടിച്ചെടുത്തു.