April 19, 2024

Login to your account

Username *
Password *
Remember Me

കേരളത്തിന്റെ സ്വന്തം ട്യൂഷന്‍ ആപ്പ് 'ഹോംസ്‌കൂള്‍' പൃഥ്വിരാജ് പുറത്തിറക്കി

Prithviraj launches Kerala's own tuition app 'Homeschool' Prithviraj launches Kerala's own tuition app 'Homeschool'
കൊച്ചി: മലയാളി യുവസംരഭകര്‍ വികസിപ്പിച്ച കേരളത്തിന്റെ സ്വന്തം സ്‌കൂള്‍ ട്യൂഷന്‍ ആപ്പ് 'ഹോംസ്‌കൂള്‍' നടന്‍ പൃഥ്വിരാജ് പുറത്തിറക്കി. കൊച്ചി ആസ്ഥാനമായ എജ്യുടെക്ക് സ്റ്റാര്‍ട്ടപ്പ് ആണ് ഹോംസ്‌കൂള്‍. നിര്‍മിത ബുദ്ധി (എഐ), ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) സാങ്കേതിക വിദ്യകളിലൂടെ പഠനം അനായാസമാക്കുന്ന ഹോംസ്‌കൂള്‍ ആപ്പില്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ ക്ലാസുകള്‍ക്കു പുറമെ വിദഗ്ധരായ അധ്യാപകരുടെ ലൈവ് ക്ലാസുകളും ഒട്ടേറെ ഫീച്ചറുകളും ലഭ്യമാണ്. ഉള്ളടക്കത്തിലെ നവീനതയും ഗുണമേന്മയുമാണ് ഹോംസ്‌കൂളിനെ മറ്റു ഇ-ലേണിങ് ആപ്പുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. ക്ലാസുകള്‍ നയിക്കുന്നത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തും വിഷയ വൈദഗ്ധ്യവുമുള്ള മികച്ച അധ്യാപകരാണ്. പാഠ ഭാഗങ്ങളും കോണ്‍സപ്റ്റുകളും വേഗത്തില്‍ ഗ്രഹിക്കാന്‍ സഹായിക്കുന്ന രീതിയില്‍ നിത്യ ജീവിതത്തിലെ ഉദാഹരണങ്ങള്‍ സഹിതമാണ് ക്ലാസുകള്‍. ആപ്പിലെ അസിസ്റ്റഡ് ലേണിങ് ഫീച്ചര്‍ വഴി ക്ലാസുകള്‍ക്കു ശേഷവും വിദ്യാര്‍ത്ഥികള്‍ക്ക് അതിവേഗം സംശയങ്ങള്‍ തീര്‍ക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും സംവിധാനമുണ്ട്. പരീക്ഷാ തയാറെടുപ്പുകള്‍ക്ക് ഏറെ സഹായകമാകുന്ന തരത്തില്‍ ക്ലാസുകളുടെ റിവിഷന്‍ വിഡിയോകള്‍ ഒരുക്കിയിരിക്കുന്ന ആദ്യ ആപ്പ് ആണ് ഹോംസ്‌കൂള്‍. നടന്‍ പൃഥ്വിരാജ് ആണ് ബ്രാന്‍ഡ് അംബാസഡര്‍.
'ക്ലാസ് ഉള്ളടക്കങ്ങളുടെ ഗുണമേന്മയും ബോധന രീതിയും ആകര്‍ഷകമായ നിരക്കുകളുമാണ് ഹോംസ്‌കൂളിന്റെ സിവശേഷത. ഞങ്ങളുടെ റെക്കോര്‍ഡഡ് വിഡിയോ, ലൈവ് ക്ലാസുകള്‍ നയിക്കുന്നത് വര്‍ഷങ്ങളോളം അധ്യാപന പരിചയമുള്ള മികച്ച വിഷയ വിദഗ്ധരാണ്, അവതാരകരല്ല. ക്ലാസുകള്‍ക്ക് ശേഷവും പരീക്ഷാ തയാറെടുപ്പുകള്‍ക്കുമായി വിദ്യാര്‍ത്ഥി കള്‍ക്ക് സ്വയം ഉപയോഗിക്കാവുന്ന സ്റ്റഡി മെറ്റീരിയലുകളുടെ വലിയ ശേഖരവും ഒരുക്കിയിട്ടുണ്ട്,' ഹോംസ്‌കൂള്‍ സ്ഥാപകനും സിഇഒയുമായി ജഗന്നാഥൻ റാം പറഞ്ഞു.
എട്ടു മുതല്‍ 12 വരെയുള്ള സിബിഎസ് ക്ലാസുകളും കേരള ബോര്‍ഡിന്റെ പ്ലസ് വണ്‍, പ്രസ് ടു ക്ലാസുകളും നീറ്റ്, ജെഇഇ കോച്ചിങുമാണ് ഇപ്പോള്‍ ഹോംസ്‌കൂളില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ക്കു പുറമെ വൈകാതെ കൂടുതല്‍ ഭാഷകളിലും ആപ്പ് ലഭ്യമാകും.
'നഗര, ഗ്രാമ വേര്‍ത്തിരിവില്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്നതും ലളിതവും താങ്ങാവുന്ന നിരക്കുമാണ് ഹോംസ്‌കൂളിന്റെ പ്രത്യേകത. ഓഫ്‌ലൈന്‍ ട്യൂഷനുകള്‍ക്ക് നല്‍കേണ്ടി വരുന്ന ശരാശരി ഫീസിന്റെ പകുതി മാത്രമാണ് ഹോംസ്‌കൂള്‍ നിരക്കുകള്‍. ഒരു വര്‍ഷത്തിനകം അരലക്ഷം പെയ്ഡ് യൂസര്‍മാരെ ഹോംസ്‌കൂളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു യുനികോണ്‍ കമ്പനിയായി മാറാനും ഇന്ത്യയിലുടനീളം ശക്തമായ സാന്നിധ്യമാകാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു,' ഹോംസ്‌കൂള്‍ സിഒഒ ഡോ. ബിജി കുമാര്‍ ആര്‍ പറഞ്ഞു.
'നിലവില്‍ ഹോംസ്‌കൂള്‍ ആപ്പിന് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നിരവധി യൂസര്‍മാരുണ്ട്. പ്രത്യേകമായി തയാറാക്കിയ വെര്‍ച്വല്‍ പാഠങ്ങളിലൂടെ ഉന്നത ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഹോംസ്‌കൂള്‍. അടുത്ത അക്കാഡമിക് വര്‍ഷത്തില്‍ ഇന്ത്യയിലൂടനീളം, പ്രത്യേകിച്ച് ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത പിന്നോക്ക മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും,' ഹോംസ്‌കൂള്‍ ഡയറക്ടര്‍ അനന്തു സുനില്‍ പറഞ്ഞു.
ഹോംസ്‌കൂള്‍ ചെയർമാൻ സുനിൽ നടേശൻ, സ്ഥാപകനും സിഇഒയുമായി ജഗന്നാഥൻ റാം, ഡയറക്ടർമാരായ അനന്ദു സുനിൽ, ബിന്ദു സുനിൽ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ബിജി കുമാര്‍, ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിഷ്ണു ആർ വി, ചീഫ് ടെക്നോളജി ഓഫീസർ ജിമ്മി ജേക്കബ്, എന്നിവർ പ്രസ്‌തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.
Rate this item
(0 votes)
Last modified on Monday, 25 October 2021 12:02
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.