June 05, 2023

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (338)

വിദ്യാഭ്യാസം

കൊച്ചി: എസിസിഎ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതിന് യുകെയിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി (ഐഎസ് ഡിസി) കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി ധാരണാപത്രം ഒപ്പുവെച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാബു കെ. തോമസ്, ഐഎസ് ഡിസി ഡയറക്ടര്‍ വേണുഗോപാല്‍ വി. മേനോന്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
2020 മാര്‍ച്ച് മൂന്നാം തീയതി കൂടിയ നാഷണല്‍ കൗണ്‍സില്‍ ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ (എന്‍.സി.റ്റി.ഇ) 385-ാംമത് സതേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ (എസ്.ആര്‍.സി) മീറ്റിംഗില്‍ എന്‍.സി.റ്റി.ഇ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാത്ത സംസ്ഥാനത്തെ ഇരുപത് ഗവണ്‍മെന്റ്/ എയ്ഡഡ് ടി.ടി.ഐ.കളിലെ ഡി.എല്‍.എഡ് കോഴ്സിന്‍െറ അഡ്മിഷന്‍ ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ എന്‍.സി.റ്റി.ഇ ആവശ്യപ്പെട്ടതായി എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയം - ഇന്നൊവേഷൻ സെൽ, അടൽ ഇന്നൊവേഷൻ മിഷൻ - നിതി ആയോഗ്, സിബിഎസ്ഇ, കോഡ്.
പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ചാണ് തൃശ്ശൂർ ജില്ലയിലെ മുല്ലശ്ശേരി അന്നകര വടുക്കൂട്ട് വീട്ടിൽ 68 കാരി ലില്ലി ആന്റണി സാക്ഷരത മിഷൻ ഹയർസെക്കൻഡറി രണ്ടാം വർഷ തുല്യതാ പരീക്ഷയും മകൻ 39 കാരൻ മനോജ് ഒന്നാം വർഷ തുല്യതാ പരീക്ഷയും എഴുതി പാസായത്.
സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ പ്രാദേശിക സാഹചര്യം പരിഗണിച്ച് ഓരോ സ്കൂളിനും അവരുടെ പഠന പദ്ധതി തയ്യാറാക്കും വിധം പഠന സാമഗ്രികൾ തയ്യാറാക്കുന്ന നടപടി എസ് സി ഇ ആർ ടി ത്വരിതഗതിയിൽ ആക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: മുന്‍നിര ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനെക്കയുടെ ഗ്ലോബല്‍ കപാസിറ്റി സെന്ററായ ആസ്ട്രാസെനെക്ക ഇന്ത്യ തങ്ങളുടെ ആഗോള സാന്നിധ്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഇന്ത്യയില്‍ ക്ലിനികല്‍ ഡാറ്റാ ഇന്‍സൈറ്റ്‌സ് ഡിവിഷന് തുടക്കം കുറിച്ചു.
സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കൾക്ക് കുറഞ്ഞ നിരക്കിൽ സിവിൽ സർവീസ് കോച്ചിങ് സാധ്യമാക്കാൻ സ്ഥാപിച്ച കിലെ സിവിൽ സർവീസ് അക്കാഡമിയുടെ ആദ്യ റഗുലർ ബാച്ചിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കിലെ ചെയർമാൻ കെ എൻ ഗോപിനാഥ്, ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര ഐ എ എസ്, ഇക്കഴിഞ്ഞ സിവിൽ സർവീസ് പ്രവേശന പരീക്ഷയിൽ 481-ആം റാങ്ക് നേടിയ അശ്വതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തൃശ്ശൂർ: കോവിഡ് അതിജീവനത്തിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ പൊയ്യ എ.കെ.എം ഹൈസ്കൂളിലെ അർഹരായ 35 വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ നൽകി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഓ ജോർജ്.ഡി.ദാസ് കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ സുനിൽ കുമാറിനു മൊബൈൽ ഫോണുകൾ കൈമാറി.
തൃശൂര്‍: തുല്യപഠന അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ ചാലക്കുടി എംപി ബെന്നി ബെഹ്നാന്‍ 127 സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് ലറ്റുകള്‍ വിതരണം ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും നമ്മള്‍ പൂര്‍ണമായി കോവിഡില്‍ നിന്നും മുക്തരല്ല.