December 06, 2024

Login to your account

Username *
Password *
Remember Me

പന്ത്രണ്ടാം ക്ലാസിലെ പഠന വിടവ് നികത്താൻ എൻഎസ്എസ് ഹയർസെക്കൻഡറിയുടെ തെളിമ പദ്ധതി

NSS Higher Secondary's Light Project to fill the 12th class learning gap NSS Higher Secondary's Light Project to fill the 12th class learning gap
ഓഫ്‌ലൈൻ - ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ "തെളിമ" പദ്ധതിയുമായി എൻഎസ്എസ് ഹയർസെക്കൻഡറി. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളിൽ സ്പെഷ്യൽ ക്ളാസുകൾ തുടങ്ങുന്നതാണ് പദ്ധതി. രാത്രികാല ക്ളാസുകൾക്ക് വേണ്ടി അധ്യാപകർ അധിക ജോലി ചെയ്യും.
ലളിതവൽക്കരിച്ച പഠന സഹായികൾ ഈ ക്ലാസുകളിൽ വിതരണം ചെയ്യും. പഠന സഹായികൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. ക്ളാസുകളിൽ കുട്ടികൾക്ക് ആഹാരവും നൽകുന്നുണ്ട്.
ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ, എൻഎസ്എസ് ഹയർസെക്കൻഡറി സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ ഡോ.ജേക്കബ് ജോൺ, റീജിണൽ കൺവീനർമാരായ ഡോ. എൻ രാജേഷ് , ബിനു പി ബി, മനോജ് കണിച്ചുകുളങ്ങര, തെളിമയുടെ സംസ്ഥാന ചുമതലവഹിക്കുന്ന ശ്രീധരൻ കൈതപ്രം, ജില്ലാ കൺവീനർമാർ എന്നിവർ പങ്കെടുത്തു.
തെളിമ പദ്ധതിയുടെ ഭാഗമായി ലാബ് @ ഹോം പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ലാബിന്റെ അന്തരീക്ഷം വീട്ടിൽ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇത്.
*തെളിമ*
ലക്ഷ്യങ്ങൾ
*അരികുവൽക്കരിക്കപ്പെടുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.
* വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർക്ക് കൈതാങ്ങാവുക.
* അക്കാദമിക്ക് മേഖലകളിൽ എൻ.എസ്എസിൻ്റെ ഇടപെടൽ ശക്തമാക്കുക.
* അക്കാദമിക മേഖലയിൽ ഇടപെടാനുള്ള അവസരം ഒരുക്കുക വഴി വോളന്റിയർമാരിൽ ഉത്തരവാദിത്തബോധവും ആത്മാഭിമാനവും വളർത്തുക.
* പൊതു വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി സമൂഹത്തിനും ഗണ്യമായ സംഭാവനകൾ നല്കാനാകും എന്ന് വോളന്റിയർമാരെ ബോദ്ധ്യപ്പെടുത്തുക
*കാലയളവ്*
2022 മാർച്ച് 1 മുതൽ 15 വരെ
*പ്രവർത്തനങ്ങൾ*
*സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ / വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ +2 പരീക്ഷകളിൽ മികച്ച വിജയത്തിലെത്തിക്കാനുള്ള പ്രവർത്തനം
* ഗോത്രവർഗ, കടലോര മേഖലകളിലുള്ളവർക്ക് ആദ്യപരിഗണന.
* ഒരുജില്ലയിൽ ഒന്നോ ഒന്നിലധികം സ്കൂളുകളോ കണ്ടെത്താം.
* സംസ്ഥാനത്തെ QIP സ്കൂളുകളേയും ഉൾപ്പെടുത്താം
* ഓഫ് ലൈൻ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും പരിഗണിക്കാം
*
* കുട്ടികൾക്ക് അവരുടെ സ്കൂളിൽവച്ചോ സമീപ കേന്ദ്രങ്ങളിൽവച്ചോ നേരിട്ട് ക്ലാസ്സുകൾ നൽകാം
* കുട്ടികൾക്ക് ഏറ്റവും ലളിതമായ പ്രിൻ്റഡ് നോട്ടുകൾ സൗജന്യമായി നൽകാം. പ്രിൻ്റഡ് നോട്ടുകൾ തയ്യാറാക്കുന്നതിന് മറ്റ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായം തേടാം.ഒരു ജില്ല രണ്ടു വിഷയങ്ങളുടെ നോട്ടുകൾ തയ്യാറാക്കുന്നതിന് മുന്നോട്ടു വരണം
* വിജയം കൈവരിക്കാൻ ഞങ്ങൾ തയ്യാറാക്കിത്തരുന്ന നോട്ടുകളും ക്ലാസ്സുകളും മാത്രംമതി എന്ന വിശ്വാസം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ കഴിയണം
* ലളിതമായ മോട്ടിവേഷൻ ക്ലാസ്സുകളും നൽകാൻ കഴിയണം. അതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും.
*മെൻ്ററിംഗ്: അധ്യാപകരെപ്പോലെ വിദ്യാർത്ഥികൾക്കും മെൻ്ററാകാം. അഞ്ച് വിദ്യാർത്ഥികൾക്ക് ഒരു മെൻ്റർ എന്ന നിലതുടരാം.
* കുട്ടികളുടെ പoനവിടവിന് കാരണം കണ്ടെത്തി അവരെ ചേർത്തുപിടിക്കണം. ഗൂഗിൾഫോം വഴി സർവ്വെ നടത്തി യഥാർത്ഥ പ്രശ്നം കണ്ടെത്തണം. വിഷയം കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, വീട്ടിലെ പ്രശ്നങ്ങൾ, കൂട്ടുകാരിൽ നിന്നുള്ള ഒറ്റപ്പെടൽ etc
പ്രോഗ്രാം ഓഫീസർമാരുടെ സഹായത്തോടെ കൺസോളിഡേഷൻ നടത്താം.
ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക.
* വളണ്ടിയർമാർ തന്നെ ലേണിംഗ്സ്റ്റാറ്റജി നടപ്പിലാക്കുക. സ്റ്റുഡൻ്റ് ടീച്ചിംഗിനെ പ്രോത്സാഹിപ്പിക്കുക
**ഇത്തരം വിദ്യലയങ്ങളിൽ . റിസൾട്ട് മെച്ചപ്പെടുത്തുന്നതിന് വേണ്ടി PTA യും മറ്റ് LSG കളും നടപ്പിലാക്കുന്ന പദ്ധതികൾക്ക് സഹായവും പിന്തുണയും നൽകുക.
* മാതൃകാ ചോദ്യപേപ്പർ നൽകി പരീക്ഷ നടത്തുക.
'തെളിമ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച്‌ 5 ന് ശനിയാഴ്ച്ച,പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി , കൊല്ലം ജില്ലയിലെ കുഴിത്തുറ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.