കൊച്ചി:ആറു മുതല്‍ 12വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണ പഠന ആപ്പായ പ്രാക്റ്റിക്കലി ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇആര്‍പിയായ ഫെഡിനയെ (ഫോറേഡിയന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്) ഏറ്റെടുത്തു. ഈ ഏറ്റെടുക്കലിലൂടെ പ്രാക്റ്റിക്കലി, സ്‌കൂളുകള്‍ക്ക് അനുയോജ്യമായ സമഗ്ര ഉല്‍പ്പന്നം വാഗ്ദാനം ചെയ്യുന്ന ലോകത്തെ ആദ്യ എഡ്‌ടെക് കമ്പനിയായിരിക്കുകയാണ്. ഒരു സ്‌കൂളിന് ആവശ്യമായതെല്ലാം സംയോജിത ഉല്‍പ്പന്നത്തിലുണ്ട്. ഉപയോഗിക്കാന്‍ എളുപ്പവും സഹായത്തിന് ടൂളുകളുമുണ്ട്.
അടുത്തിടെ ട്രാക്ക്‌സന്റെ 'മിനികോണ്‍' എന്ന അംഗീകാരം നേടിയ പ്രാക്റ്റിക്കലി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) എന്നിവയുടെ ഉപയോഗത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആഴത്തിലുള്ള പഠന ഇടത്തില്‍ സ്വന്തമായി സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഫെഡിനയാകട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ്, റിസോഴ്‌സ് പ്ലാനിംഗ് നടത്താവുന്ന ക്ലൗഡ് അധിഷ്ഠിത സാങ്കേതിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഓപ്പണ്‍ സോഴ്‌സ് പ്രൊജക്റ്റിലൂടെ ഫെഡിന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ പൂര്‍വേഷ്യ തുടങ്ങിയ ഇടങ്ങളിലായി 180ലധികം രാജ്യങ്ങളിലായി 40,000 സ്ഥാപനങ്ങളിലൂടെ 20ദശലക്ഷം പേര്‍ ഉപയോഗിക്കുന്നുണ്ട്. വാണീജ്യ ഓഫറുകളിലൂടെ ഫെഡിന 1000ത്തിലധികം വിദ്യാഭ്യാസ ബ്രാന്‍ഡുകള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നുണ്ട്. അഡ്മിഷന്‍, എച്ച്ആര്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍, പരീക്ഷ, ഇവന്റ് മാനേജ്‌മെന്റ്, സ്‌കൂള്‍ ഐഡി കാര്‍ഡ് സൃഷ്ടിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിന് പുറമെ, രക്ഷാകര്‍തൃ-അധ്യാപക സഹകരണം, ഫീസ് മാനേജ്മെന്റ്, ഓണ്‍ലൈന്‍ പേയ്മെന്റ്, ഗ്രേഡ് ബുക്കുകള്‍, റിപ്പോര്‍ട്ടുകള്‍, ടൈംടേബിളുകള്‍ നിയന്ത്രിക്കല്‍, ഹാജര്‍, ഷെഡ്യൂളിംഗ്, ഓണ്‍ലൈന്‍ പരീക്ഷകള്‍ തുടങ്ങിയവയ്ക്കും ഫെഡിന സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. ആഭ്യന്തരമായും ആഗോള വിപണിയിലും സാന്നിദ്ധ്യം വിപുലമാക്കുന്നതോടൊപ്പം ഏറ്റെടുക്കലിലൂടെ എഡ്‌ടെക്ക് ആവാസവ്യവസ്ഥയില്‍ പ്രാക്റ്റിക്കലിയുടെ സ്ഥാനം കൂടുതല്‍ ശക്തമായി. ഈ ഏറ്റെടുക്കലിലൂടെ, പ്രാക്റ്റിക്കലിയുടെ ഉയര്‍ന്ന നിലവാരമുള്ള ആഴത്തിലുള്ള ഉള്ളടക്കം, സിമുലേഷനുകള്‍, ഗെയിമുകള്‍, അതിന്റെ കരുത്തുറ്റ ടെസ്റ്റ്-ഒരുക്ക പ്ലാറ്റ്ഫോം എന്നിവ ആഗോളതലത്തിലുള്ള ഫെഡിന സ്‌കൂളുകളുടെ വിശാലവും വ്യത്യസ്തവുമായ നെറ്റ്വര്‍ക്കുകളില്‍ ലഭ്യമാകും.
പ്രാക്റ്റിക്കലി ലോകത്തെ ആദ്യ സമഗ്ര എഡ്‌ടെക് ഉല്‍പ്പന്നമായെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെലവ് കുറച്ച് നടത്തുന്നതിന് സഹായിക്കുന്ന ഫെഡിന ആഗോള തലത്തില്‍ അംഗീകാരമുള്ള സേവന ദാതാവാണെന്നും ഈ നീക്കം തങ്ങളുടെ സജീവമായ ഉപയോക്തൃ അടിത്തറ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ആഗോളതലത്തില്‍ ഉയര്‍ത്തുകയും ചെയ്യുന്നുവെന്നും പ്രാക്റ്റിക്കലി സഹസ്ഥാപകയും സിഒഒയുമായ ചാരു നൊഹേറിയ പറഞ്ഞു.
ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രാക്റ്റിക്കലി ശക്തമായ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. ക്രമേണ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നുണ്ടെന്നും ആഗോള തലത്തില്‍ സ്‌കൂളുകളില്‍ മികച്ച സാങ്കേതിക വിദ്യകള്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പങ്കിടുന്നുണ്ടെന്നും സ്‌കൂളുകള്‍ക്കായി ഏറ്റവും നൂതനമായ എഡ്ടെക് ഉല്‍പ്പന്നം സൃഷ്ടിക്കുകയെന്ന പ്രാക്റ്റിക്കലിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാകുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും പ്രാക്റ്റിക്കലിയുടെ ഉല്‍പ്പന്നത്തിന്റെയും ടീമിന്റെയും ഭാഗമാകുന്നതോടെ ഫെഡിനയുടെ ഓഫറുകള്‍ക്ക് കൂടുതല്‍ സ്വീകാര്യതയും വ്യാപനവും ലഭിക്കുമെന്നും ഫെഡിന സിഇഒ നീലകന്ത കരിഞ്‌ജെ പറഞ്ഞു.