കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ (യുജിസി) കാറ്റഗറി-1 ഗ്രേഡ് ലഭിച്ചു. ഇത് പ്രകാരം 2018-ലെ യുജിസി ചട്ടങ്ങളിലെ 4-ാം ക്ലോസ് പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും യൂണിവേഴ്‌സിറ്റി അര്‍ഹമായിരിക്കും. ഡിസംബറില്‍ നടന്ന നാക് ഇന്‍സ്‌പെക്ഷനില്‍ ജെയിന്‍ 3.71 എന്ന സ്‌കോറോടെ എ ഡബിള്‍ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. രാജ്യത്തെ ഡീംഡ് യൂണിവേഴ്‌സിറ്റികളില്‍ ഏറ്റവും മികച്ച സ്‌കോറാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുജിസി കാറ്റഗറി-1 ഗ്രേഡ് നല്‍കിയത്.
കാറ്റഗറി-1 ഗ്രേഡ് ലഭിച്ച സാഹചര്യത്തില്‍ യുജിസി അനുമതി കൂടാതെ തന്നെ നിലവിലുള്ള അക്കാദമിക ചട്ടക്കൂടില്‍ നിന്നുകൊണ്ട് പുതിയ കോഴ്‌സ്, പഠന വിഭാഗം, സ്‌കൂള്‍, സെന്റര്‍ എന്നി ആരംഭിക്കുന്നതിന് യൂണിവേഴ്‌സിറ്റിക്ക് അധികാരമുണ്ടാകും. ഇതിന് പുറമേ യൂണിവേഴ്‌സിറ്റി ഭൂമിശാസത്രപരമായ പരിധിക്കുള്ളില്‍ യുജിസിയുടെ അനുമതി കൂടാതെ ഓഫ് ക്യാമ്പസുകള്‍, റിസേര്‍ച്ച് പാര്‍ക്കുകള്‍, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍, യൂണിവേഴ്‌സിറ്റി സൊസൈറ്റി ലിങ്കേജ് സെന്ററുകള്‍ എന്നിവ ആരംഭിക്കുന്നതിനും അധികാരമുണ്ടാകും. കൂടാതെ 2016-ലെ യുജിസി ചട്ടങ്ങള്‍ക്ക് വിധേയമായി കമ്മിഷന്റെ അനുമതി കൂടാതെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാഭ്യാസ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനും അധികാരമുണ്ടാകും.
യുജിസി നല്‍കിയിട്ടുള്ള കാറ്റഗറി-1 ഗ്രേഡ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി നല്‍കിയിട്ടുള്ള മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമാണെന്ന് ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. ആഗോള വിപണികള്‍ക്ക് ആവശ്യമുള്ള നൈപുണ്യങ്ങള്‍ കൈവരിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള കോഴ്‌സുകളാണ് ഓഫ്‌ലൈനായും ഓണ്‍ലൈനായും നല്‍കുന്ന ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യുജിസിയുടെ കാറ്റഗറി-1 ഗ്രേഡ് കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ പ്രചോദനമാകുമെന്ന് ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ടോം ജോസഫ് അഭിപ്രായപ്പെട്ടു.
മൂന്ന് സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന 85 സ്ഥാപനങ്ങളുള്ള ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. എന്‍ഐആര്‍എഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് റാങ്കിങ് ഫ്രെയിം വര്‍ക്) പ്രകാരം രാജ്യത്തെ മികച്ച നൂറ് സ്ഥാപനങ്ങളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യുജിസിയുടെ ഗ്രേഡഡ് ഓട്ടോണമി നേരത്തെ ലഭ്യമായിട്ടുണ്ട്. ഇതിന് പുറമേ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താന്‍ യുജിസി അനുമതി നല്‍കിയിട്ടുള്ള 37 സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി