April 24, 2024

Login to your account

Username *
Password *
Remember Me

സി ബി എസ് ഇ - ഐ സി എസ് ഇ സ്കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണം : മന്ത്രി വി ശിവൻകുട്ടി

CBSE-ICSE schools should follow government directives: Minister V Sivankutty CBSE-ICSE schools should follow government directives: Minister V Sivankutty
സി ബി എസ് ഇ - ഐ സി എസ് ഇ സ്കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം ചില സി ബി എസ് ഇ - ഐ സി എസ് ഇ സ്കൂളുകൾ പാലിക്കുന്നില്ല എന്ന പരാതികൾ ഉയർന്നിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ എൻ ഒ സിയോടെ പ്രവർത്തിക്കുന്നതാണ് ഈ സ്ഥാപനങ്ങൾ. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാനുള്ള ബാധ്യത ഈ സ്ഥാപനങ്ങൾക്കുണ്ട്. കൃത്യമായ മാർഗരേഖ പുറത്തിറക്കിയാണ് സ്കൂളുകൾ തുറന്നതും പ്രവർത്തിക്കുന്നതും. മാർഗരേഖ പ്രകാരമുള്ള നടപടികൾ സി ബി എസ് ഇ - ഐ സി എസ് ഇ സ്‌കൂളുകളും പാലിക്കണം.
ക്ലാസ് നടത്തിപ്പിലും പഠനാന്തരീക്ഷം സുഖമമാക്കുന്നതിലും എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാണ്. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഗുണമേന്മാ വിദ്യാഭ്യാസം എന്ന നിലപാടിനെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ സി ബി എസ് ഇ - ഐ സി എസ് ഇ സ്കൂളുകൾ തയ്യാറാകണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.