കൊച്ചി: നിയമ വിദ്യാഭ്യാസം ലക്ഷ്യമിടുന്നവര്‍ക്കുള്ള ലോ സ്കൂള്‍ അഡ്മിഷന്‍ ടെസ്റ്റ്-ഇന്ത്യ 2022നുള്ള തീയതികള്‍ ലോ സ്കൂള്‍ അഡ്മിഷന്‍ കൗണ്‍സില്‍ (എല്‍എസ്എസി) പ്രഖ്യാപിച്ചു. 2022 ജനുവരി, മെയ് മാസങ്ങളില്‍ രണ്ടുഘട്ടങ്ങളിലായി ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. 2022 ജനുവരി 15ന് ഒന്നിലധികം സ്ലോട്ടുകളിലായും, 2022 മെയ് 9 മുതല്‍ ഒന്നിലധികം ദിവസങ്ങളില്‍ വിവിധ സ്ലോട്ടുകളിലായും പരീക്ഷ സംഘടിപ്പിക്കും. പരീക്ഷയ്ക്ക് നിരവധി പേരെ പ്രതീക്ഷിക്കുന്നതിനാലാണ് ഈ സജ്ജീകരണം. https://www.discoverlaw.in/register-for-the-test എന്ന ലിങ്ക് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് എല്‍എസ്എടി-ഇന്ത്യ 2022ന് രജിസ്റ്റര്‍ ചെയ്യാം.
എല്‍എസ്എടി 2022 എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് 53 മെറിറ്റ് സ്കോളര്‍ഷിപ്പുകളും 3 എസ്സേ സ്കോളര്‍ഷിപ്പുകളും നല്‍കുമെന്ന് എല്‍എസ്എസി ഗ്ലോബല്‍ അറിയിച്ചു.
എല്‍എസ്എസി ഗ്ലോബലുമായി സഖ്യമുള്ള ലോ കോളജുകളില്‍ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്‍എസ്എടി-ഇന്ത്യ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന 50 പേര്‍ 15,000 രൂപ മുതല്‍ 2 ലക്ഷം രൂപവരെയുള്ള 50 സ്കോളര്‍ഷിപ്പുകളില്‍ ഏതെങ്കിലും ഒന്ന് നേടാന്‍ യോഗ്യത ഉണ്ടാകും. ഇതിന് പുറമെ പി.ജി പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്‍എസ്എടി-ഇന്ത്യ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആദ്യ മൂന്ന് പേര്‍ 1 മുതല്‍ 2 ലക്ഷം വരെയുള്ള മൂന്ന് സ്കോളര്‍ഷിപ്പുകള്‍ നേടുന്നതിനും യോഗ്യത ഉണ്ടാകും.
എസ്സേ മത്സരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഷംനാട് ബഷീര്‍ അക്സ്സസ് ടു ജസ്റ്റിസ് സ്കോളര്‍ഷിപ്പ്. മത്സര വിജയികള്‍ക്ക് 1 മുതല്‍ 2 ലക്ഷം രൂപ വരെയുള്ള മൂന്ന് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. ഈ സ്കോളര്‍ഷിപ്പുകള്‍ക്ക് പുറമേ, എല്‍എസ്എസി ഗ്ലോബലുമായി സഖ്യമുള്ള ലോ കോളജുകള്‍ പ്രത്യേക സ്കോളര്‍ഷിപ്പുകളും നല്‍കും.