April 10, 2026

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (413)

വിദ്യാഭ്യാസം

കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മുൻ എം പി പി. കരുണാകരന്റെ നേതൃത്വത്തിൽ ഏകാധ്യാപകരുടെ സംഘടനയായ എ എസ് ടി യു ഈ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് സർക്കാരിന്റെ തീരുമാനം. യാത്രാസൗകര്യം തീരെ ഇല്ലാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നതുമായ ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലെയും വന മേഖലകളിലെയും കുട്ടികളെ രാജ്യ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി1997-ൽ ആവിഷ്കരിച്ച ആശയമാണ് ഏകാധ്യാപക വിദ്യാലയങ്ങൾ. കേരളത്തിൽ കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് മൾട്ടി ഗ്രേഡ് ലേർണിങ് സെന്റഴ്സ് നിലനിൽക്കുന്നത്.
തൊഴിലാളികളുടെ പരാതികളിലും, അപേക്ഷകളിലും ഉടനടി നടപടി സ്വീകരിക്കുന്നതിന് ക്ഷേമനിധി ബോർഡുകൾ തയ്യാറാവണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പൊതു ജനങ്ങൾ പരാതി നൽകിയാൽ ഉടനടി പരിഹരിക്കപ്പെടും എന്ന ബോധ്യം ഉറപ്പുവരുത്താൻ ബോര്‍ഡ് ഓഫീസുകൾക്ക് കഴിയണം.
സ്‌കൂളുകള്‍ ജീവിതപരിശീലന കേന്ദ്രങ്ങള്‍ കൂടിയാകണമെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വസമുള്ളവരായി മാറണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.
ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾക്കായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടൽ. ഇക്കാര്യത്തിൽ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിക്ക് മന്ത്രി നിർദ്ദേശം നൽകി.
പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് അധ്യാപക-അനധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും പിന്തുണ. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക-അനധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും യോഗത്തിലാണ് പിന്തുണ അറിയിച്ചത്.
കൊച്ചി: പ്രൊഫഷണലുകള്‍ക്കായി മികച്ച എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നല്‍കുന്ന പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എഡ്യൂക്കേഷന്‍ വനക്കാര്‍ക്കായി നേതൃത്വ വികസന പ്രോഗ്രാം ആരംഭിച്ചു.
കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പി ടി എയും മുൻകൈ എടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം ഒരുക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ നിർവഹിച്ചു.
സ്പഷ്ടവും വ്യക്തവും യാഥാർത്ഥ്യം ഉള്‍ക്കൊള്ളുന്നതുമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാൽ മാത്രമേ ചരിത്രം പൂര്‍ണതയിലെത്തുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി . നിയമസഭാ ബാങ്ക്വിറ്റ് ഹാളില്‍ പ്രാദേശിക ചരിത്ര രചനാ മത്സരവിജയികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കായംകുളം എൻ ടി പി സിയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം നിലനിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടൽ.
Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 48 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...