March 26, 2025

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (400)

വിദ്യാഭ്യാസം

പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലെ പ്രമുഖ പരിശീലന സ്ഥാപനമായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗജന്യ സമഗ്ര സാമൂഹ്യ വിദ്യാഭ്യാസ ഹയര്‍സെക്കണ്ടറി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള ലോജിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാർശ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അംഗീകരിച്ചു.
ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് പരീക്ഷ നടത്തണോ എന്ന ആശങ്ക ഒരുവിഭാഗം ഉയർത്തിയിരുന്നു. 2021 സെപ്റ്റംബർ 6 മുതൽ 18 വരെയാണ് ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്.
പൊതു വിദ്യാഭ്യാസ വകുപ്പിൽ 50 സ്കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ സ്കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകുന്ന ആദ്യഘട്ട അനുമതി ആണ് ഇത്. മൊത്തം 46 കോടി രൂപയുടെ ഭരണാനുമതി ആണ് ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പ് നൽകിയത്.
രണ്ടര വയസ്സ് മുതൽ റെക്കോർഡുകൾ വാരിക്കൂട്ടിയ ശ്രീഹാൻ ദേവിന് ആശംസ അറിയിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ശ്രീഹാന്റെ പ്രതിഭ വെളിപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്താണ് മന്ത്രി കുരുന്നു പ്രതിഭയെ അഭിനന്ദിച്ചത്.
സിപിഐഎം നേതാവും സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ പുസ്തക ശേഖരം ഇനി ഗവേഷകർക്കും ഉപയോഗിക്കാം. ഏതാണ്ട് 17,000 ത്തിലധികം പുസ്തകങ്ങൾ ആണ് പി. ജിയുടെ ശേഖരത്തിലുള്ളത്. പി.ജി. റഫറൻസ് ലൈബ്രറി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കോവിഡ് മഹാമാരിക്കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 2021-22 അദ്ധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാകുട്ടികൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾ എത്തിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു. മുൻ വർഷത്തിലേത് പോലെ ഇത്തവണയും മൂന്ന് വാല്യങ്ങളായിട്ടാണ് പാഠപുസ്തകങ്ങൾ അച്ചടിച്ചത്.
എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് മുഴുവൻ അംഗൻവാടി പ്രവർത്തകരുടെയും രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഇരിങ്ങാലക്കുട: അക്കാദമിക രചനകളുടെ മികവ് വർധിപ്പിക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണ് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രസ്താവിച്ചു.30 ദിവസം നീണ്ടു നിൽക്കുന്ന ഗവേഷക ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചി: കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള സമ്പാദ്യത്തിനു ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നുവെന്ന് ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഫ്യൂച്ചര്‍ലെസ് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത രക്ഷിതാക്കളില്‍ മൂന്നില്‍ രണ്ട് വിഭാഗവും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍, മണിബാക്ക് പ്ലാനുകള്‍, എന്‍ഡോവ്‌മെന്റ് പ്ലാനുകള്‍ തുടങ്ങിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.