July 01, 2025

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (407)

വിദ്യാഭ്യാസം

മലപ്പുറം : ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പു നല്‍കില്ലെന്ന് ഗ്രാമപഞ്ചായത്ത് മുസ്്‌ലീം ലീഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു.
പ്ലസ് വൺ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
കൈറ്റ് - വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസിലെ മുഴുവന്‍ എസ്.ടി കുട്ടികള്‍ക്കുമാണ് ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. പൊതുപരീക്ഷ തീരുന്ന ഉടനെ പ്ലസ്‍ടു കുട്ടികള്‍ക്കും തുടര്‍ന്ന് ഘട്ടം ഘട്ടമായി മറ്റു ക്ലാസുകളിലെ കുട്ടികള്‍ക്കും ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കും. ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് അതതു സ്കൂളുകള്‍ വഴി ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന മാതൃകയില്‍ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. കൈറ്റിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വെച്ച് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് ഉത്തരംകോട് പ്രഥമാധ്യാപിക സി.ആര്‍.‍ ശിവപ്രിയയ്ക്ക് ലാപ്‍ടോപ്പ് നല്‍കിക്കൊണ്ടാണ് മന്ത്രി വിതരണോദ്ഘാടനം നടത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ സർക്കാർ സജ്ജം. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടർന്ന് ടൈം ടേബിൾ പ്രസിദ്ധീകരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്കൂളുകളിലെ അണുനശീകരണ പ്രവർത്തനങ്ങൾ തുടരും. സുപ്രീംകോടതി സർക്കാരിൽ വിശ്വാസം അർപ്പിക്കുകയാണ് ചെയ്തത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒട്ടും ആശങ്ക വേണ്ട. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂരിഭാഗം വിദ്യാർത്ഥികളും പരീക്ഷ നടത്തണമെന്ന് ആഗ്രഹിക്കുന്നു. ഒരു ചെറിയ വിഭാഗം മാത്രം അതിനെതിരായ പ്രചാരണങ്ങൾ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമ്പത്തിമൂന്നാമത് വാര്‍ഷികദിനത്തിന്റെ ഭാഗമായി ‘ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യവും സാക്ഷാല്കാരവും’ എന്ന വിഷയത്തില്‍ മുന്‍ എം.പി. സി. പി. നാരായണന്‍ പ്രഭാഷണം നടത്തി.
മലപ്പുറം : കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ മലപ്പുറം സ്റ്റഡി സെന്ററില്‍ എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നു. ദേശീയ നൈപുണി യോഗ്യത ചട്ടക്കൂടിന്റെ (NSQF) ഭാഗമായുള്ള വിവിധ ജോബ്‌റോളുകളെ അധികരിച്ചുള്ള ഉള്ളടക്കങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ വിഭാഗവും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്എഡ്യൂക്കേഷണൽ ടെക്‌നോളജിയും ചേർന്ന് തയ്യാറാക്കുന്നത്. Distribution Lineman, Computer Network, Gardner, Sales Associate എന്നീ ജോബ് റോളുകളുടെ ഒന്നാംഘട്ട ഉള്ളടക്കങ്ങൾ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടി പ്രകാശിപ്പിച്ചു. എസ്.ഐ.ഇ.ടിയുടെ വരുന്ന അധ്യയന വർഷത്തെ പ്രവർത്തനങ്ങളിൽ വൊക്കേഷണൽ വിഭാഗത്തിന് പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഐഎഎസ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, വൊക്കേഷണൽ ഹയർസെക്കന്ററി ഡെപ്യൂട്ടി ഡയറക്ടർ കരിക്കുലം അനിൽകുമാർ പി.വി., കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ റിയാസ് എ.എം, ആകാശവാണി പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ജയ, എസ്.എൻ.ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ ഷീബ തുടങ്ങിയവർ പങ്കെടുത്തു.
ഒന്നാം ക്ലാസ് പ്രവേശനത്തിൽ പുതിയ റെക്കോർഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സർക്കാർ - എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഇക്കൊല്ലം എത്തിയത്.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍ ബ്രാന്‍ഡായ ഫാംഈസി ഹൈദരാബാദ്, പൂനെ, എന്‍സിആര്‍ മേഖല എന്നിവടങ്ങളില്‍ ഉടന്‍ ആരംഭിക്കുന്ന ഡെലവപ്‌മെന്റ് സെന്ററുകളിലേക്ക് പുതുതായി 200ലേറെ എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നു.