ഊർജ്ജയാൻ - വിദ്യാർത്ഥികൾക്കൊരു എൽ.ഇ.ഡി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 13) ഉച്ചയ്ക്ക് 2 മണിക്ക് എം.എൽ.എ സി സി മുകുന്ദൻ ഉദ്ഘാടനം നിർവഹിക്കും. തളിക്കുളം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ് അധ്യക്ഷനാകും. തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.അജിത, വൈസ് പ്രസിഡൻ്റ് പി.കെ.അനിത എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഊർജ്ജ കാര്യക്ഷമത ഉപകരണമായ എൽ.ഇ.ഡി ബൾബുകൾ പരമാവധി വിദ്യാർത്ഥികളിലൂടെ വീടുകളിലെത്തിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും പൊതു ജനങ്ങളുടെയും സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ നടത്തി ഊർജ്ജക്ഷമതാ വർഷാചരണം സംഘടിപ്പിക്കുമെന്ന് ഊർജ്ജയാൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ടി വി വിമൽ കുമാർ പറഞ്ഞു.
പൊതുജനങ്ങളുടെ ഇടയിൽ ഊർജ്ജ സംരക്ഷണത്തെ കുറിച്ചും ഊർജ്ജ കാര്യക്ഷമത ഉപകരണങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.