November 25, 2024

Login to your account

Username *
Password *
Remember Me

ഫ്യൂച്ചര്‍ ലീഡര്‍ പ്രോഗ്രാം ആരംഭിച്ച് ജാരോ എഡ്യൂക്കേഷന്‍

Jaro Education, starting the Future Leader program Jaro Education, starting the Future Leader program
കൊച്ചി: ഡീകിന്‍ യൂണിവേഴ്സിറ്റി, ഇന്ത്യയിലെ പ്രൊഫഷണല്‍ സേവന സ്ഥാപനമായ കെപിഎംജി എന്നിവയുടെ സഹകരണത്തോടെ ജാരോ എഡ്യൂക്കേഷന്‍ 6 മാസത്തെ വെര്‍ച്വല്‍ ലൈവ് ജോയിന്‍റ് സര്‍ട്ടിഫിക്കേഷന്‍ ഫ്യൂച്ചര്‍ ലീഡര്‍ പ്രോഗ്രാം അവതരിപ്പിച്ചു.
വിയുസിഎ (വൊളാറ്റിലിറ്റി-അസ്ഥിരത, അണ്‍സേര്‍ട്ടിനിറ്റി-അനിശ്ചിതത്വം, കോപ്ലെക്സിറ്റി-സങ്കീര്‍ണത, ആംബിഗുറ്റി-അവ്യക്തത) പ്രഫഷണലുകള്‍ക്ക് അവരുടെ കഴിവുകള്‍ തേച്ചുമിനിക്കി ചലനാത്മകമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് ആഗോള തലത്തില്‍ അക്രെഡിറ്റേഷന്‍ ഉള്ള ഈ കോഴ്സ്. പാഠ്യവിഷയത്തോേടൊപ്പം കോര്‍പറേറ്റ പ്രാക്ടീഷണര്‍മാരില്‍നിന്നുള്ള പ്രായോഗികതയും ഉള്‍ക്കാഴ്ചയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പാഠ്യപദ്ധതിയാണിത്. വൈദ്ഗ്ധ്യത്തോടെ നയിക്കാനും സുസ്ഥിരതയോടെ മൂല്യം വര്‍ധിപ്പിക്കാനും അതിലുമേറെ കാര്യങ്ങള്‍ ചെയ്യാനും പഠിതാക്കളെ പ്രാപ്തമാക്കുന്നതാണ് ഈ പാഠ്യപദ്ധതി.
പരിചയസമ്പന്നരായ പ്രഫഷണലുകള്‍ക്ക് പുതിയ ലോകത്തിന് അനുസൃതമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജാരോ എഡ്യൂക്കേഷന്‍ ഈ പാഠ്യപദ്ധതിക്ക് മുന്‍കൈയെടുക്കുന്നതെന്ന് ഈ പദ്ധതി അവതരിപ്പിച്ചുകൊണ്ട് ജാരോ എഡ്യൂക്കേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത രാമന്‍ പറഞ്ഞു. വിയുസിഎ ലോകത്ത് ഫലപ്രദമായി പ്രതികരിക്കുവാന്‍ ഇതില്‍ പങ്കെടുക്കുന്നവരെ തങ്ങള്‍ ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് ഡീകിന്‍കോ സിഇഒ ഗ്ലെന്‍ കാംപ്ബെല്‍ ചൂണ്ടിക്കാട്ടി.
ജാരോ എഡ്യൂക്കേഷനുമായിച്ചേര്‍ന്നുള്ള ഈ പുതിയ ഫ്യൂച്ചര്‍ ലീഡര്‍ പ്രോഗ്രാം പ്രൊഫഷണലുകള്‍ക്ക് സ്വയം നൈപുണ്യമുണ്ടാക്കാനും കരിയര്‍ പുരോഗതി കൈവരിക്കാനും പുതിയ വഴികള്‍ തുറക്കുമെന്ന് കെപിഎംജി അസോസിയേറ്റ് പാര്‍ട്ണര്‍ വിജയ് ഗൊഗോയ് പറഞ്ഞു.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം: https://www.jaroeducation.com/
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.