കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ലേണിങ് പ്ലാറ്റ്ഫോമായ അണ്അക്കാദമി, ദേശീയ തലത്തില് സംഘടിപ്പിക്കുന്ന 'അണ്അക്കാദമി പ്രോഡിജി' സ്കോളര്ഷിപ്പ് ടെസ്റ്റിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ജെഇഇ, നീറ്റ് യുജി പരീക്ഷ എഴുതാന് ആഗ്രഹിക്കുന്നവര്ക്കും, 7 മുതല് 10 വരെയുള്ള ക്ലാസുകളില് പഠിക്കുന്ന വിദ്യാര്ഥികള്ക്കും അണ്അക്കാദമി പ്രോഡിജി സ്കോളര്ഷിപ്പ് പരീക്ഷയില് പങ്കെടുക്കാം. പരീക്ഷയില് ഉന്നത സ്ഥാനങ്ങള് നേടുന്നവര്ക്ക് യുജി അല്ലെങ്കില് പിജി വിദ്യാഭ്യാസത്തിനായി 20 ലക്ഷം വരെ കോളേജ് ഗ്രാന്റും, റിവാര്ഡുകളും നേടാനുള്ള അവസരം ലഭിക്കും.
മിടുക്കരായ വിദ്യാര്ഥികള്ക്ക് പിന്തുണ നല്കാനും അവരുടെ അഭിലാഷങ്ങള് നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കാനുമാണ് അണ്അക്കാദമി പ്രോഡിജി അവതരിപ്പിച്ചത്. ഈ സംരംഭത്തിന് കീഴില് 2022 ജനുവരി 23, ജനുവരി 29, ഫെബ്രുവരി 6, ഫെബ്രുവരി 13 തീയതികളില് യഥാക്രമം നാല് സ്കോളര്ഷിപ്പ് പരീക്ഷകള് നടത്താനാണ് അണ്അക്കാദമി ലക്ഷ്യമിടുന്നത്. അവസാന പരീക്ഷ പേപ്പര് പാറ്റേണുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഈ ടെസ്റ്റുകള് രൂപകല്പന ചെയ്തിരിക്കുന്നത്. 60 മിനിറ്റാണ് ഓരോ ടെസ്റ്റിന്റെയും ദൈര്ഘ്യം. അഭിരുചി, വാക്കാലുള്ള നൈപുണ്യം, ലോജിക്കല് റീസണിങ്, ജനറല് സയന്സ് എന്നിവയുമായി ബന്ധപ്പെട്ട 35 ചോദ്യങ്ങളാണ് ഉണ്ടാവുക.
അണ്അക്കാദമി പ്രോഡിജിയില് വിജയിക്കുന്ന ഉദ്യോഗാര്ഥികള്ക്ക് റിവാര്ഡുകള്ക്ക് പുറമെ, അണ്അക്കാദമി സബ്സ്ക്രിപ്ഷനുകളില് നൂറ് ശതമാനം വരെ സ്കോളര്ഷിപ്പുകളും ലഭിക്കും. ജനുവരി 29നും ഫെബ്രുവരി 13നും പരീക്ഷ എഴുതുന്ന ഉദ്യോഗാര്ഥികള്ക്ക് അവരുടെ യുജി അല്ലെങ്കില് പിജി വിദ്യാഭ്യാസത്തിനായി 20 ലക്ഷം വരെ കോളേജ് ഗ്രാന്റ് നേടാനുള്ള അവസരമുണ്ട്. ഫെബ്രുവരി 13ന് ശേഷം റിവാര്ഡുകള് വിതരണം ചെയ്യും.
അണ്അക്കാദമി പ്രോഡിജി പരീക്ഷക്ക് സ്വയം ചേരാനും, കൂടുതല് വിവരങ്ങള് അറിയാനും https://unacademy.com/scholarship/prodigy2022 എന്ന ലിങ്ക് സന്ദര്ശിക്കാം.