November 24, 2024

Login to your account

Username *
Password *
Remember Me

രാജ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിശ്വാസമര്‍പ്പിച്ച് ഹിന്ദുസ്ഥാന്‍ കോഡ് (CODE) ; 2022-23 അക്കാദമിക വര്‍ഷത്തിലേക്ക് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുക്കുന്നു

The Hindustan Code (CODE) for trusting the country's digital education system; Preparing to welcome students into the 2022-23 academic year The Hindustan Code (CODE) for trusting the country's digital education system; Preparing to welcome students into the 2022-23 academic year
കൊച്ചി: വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിന്റെ ഭാഗമായി ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസിന്റെ (HITS) ഇ-ലേണിങ് വിഭാഗമായ കോഡ് (സെന്റര്‍ ഫോര്‍ ഓപ്പണ്‍ ഡിജിറ്റല്‍ എഡ്യുക്കേഷന്‍) വളര്‍ന്നുവരുന്ന എഡ്-ടെക് വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ്. 2022-23 വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുക്കവേയാണ് ഹിറ്റ്‌സിന്റെ ഈ നീക്കം. 2021-ല്‍ ആരംഭിച്ച കോഡ്, നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ അംഗീകാരമുള്ള ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ ഓണ്‍ലൈനിലൂടെയും ഓപ്പണ്‍ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെയും നല്‍കി വരുന്നു. ഇതിലൂടെ വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസമെന്ന അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സൗകര്യപ്രദമായ വേദി ഒരുക്കുകയാണ് കോഡ് ലക്ഷ്യമിടുന്നത്.
ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാനേജ്‌മെന്റ്, അപ്ലൈഡ് സയന്‍സസ്, ലൈഫ് സ്‌കില്‍സ് എന്നീ മേഖലകളില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അതാത് വിഷയങ്ങളില്‍ ആഴത്തിലുള്ള പ്രായോഗിക പരിജ്ഞാനം വളര്‍ത്താനും വിഷയങ്ങളില്‍ വ്യക്തത ലഭ്യമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അങ്ങനെ ഭാവിയിലെ തൊഴിലിന് അവരെ സജ്ജരാക്കാനായി അവരുടെ പരിജ്ഞാനവും നൈപുണ്യവും വളര്‍ത്തുകയും ചെയ്യുന്നു.
കോഡ് ലഭ്യമാക്കുന്ന പ്രോഗ്രാമുകള്‍ അതാത് രംഗങ്ങളിലെ വിദഗ്ധര്‍ രൂപകല്‍പന ചെയ്തവയാണ്. ഇതിന് പുറമേ മികവിന്റെ കേന്ദ്രമെന്ന നിലയിലേക്ക് വളര്‍ന്നുവരുന്ന ഹിറ്റ്‌സിന്റെ തന്നെ വൈദഗ്ധ്യവും പരിസമ്പന്നതയും ഒരു മുതല്‍ക്കൂട്ടാണ്. ഏവിയേഷന്‍, ലോജിസ്റ്റിക്‌സ്, ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഡാറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റം, ഡാറ്റാ അനലിറ്റിക്‌സ്, മള്‍ട്ടിമീഡിയ ആന്‍ഡ് അനിമേഷന്‍, ഫിന്‍ടെക്, ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് എന്നീ വിഷയങ്ങളില്‍ ബിബിഎ, ബിസിഎ, ബികോം എന്നിവയില്‍ സ്‌പെഷ്യലൈസ്ഡ് ബിരുദ പ്രോഗമുകളാണ് നിലവില്‍ കോഡ് നല്‍കി വരുന്നത്. ബിരുദാനന്തര കോഴ്‌സുകളില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ടൂറിസം മാനേജ്‌മെന്റ്, ഏവിയേഷന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, ഡാറ്റാ സയന്‍സ്, ഇംഗ്ലിഷ് തുടങ്ങിയവയില്‍ എംബിഎ, എംസിഎ, എംഎ കോഴ്‌സുകളാണ് നല്‍കുന്നത്. വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന ഈ അവസരത്തില്‍ വിദ്യാര്‍ഥികളുടെ അഭിരുചിക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി കോഡ് പ്രവര്‍ത്തിക്കും.
നിശ്ചിത സമയത്തിനുള്ളില്‍ കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ച് വിദ്യാര്‍ഥികളെ അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള ജോലിക്ക് സജ്ജരാക്കുക എന്നതാണ് കോഡിന്റെ ലക്ഷ്യം. ഓരോ വിദ്യാര്‍ഥിക്കും വ്യക്തിഗതമായി വികസിപ്പിച്ചതും ഡിജിറ്റല്‍ ലൈബ്രറി ഉള്‍പ്പെടെയുള്ള പഠനോപാധികള്‍ അടങ്ങുന്നതുമായ സൗകര്യപ്രദമായ ഓണ്‍ലൈന്‍ പഠനരീതിയാണ് കോഡ് ഇതിനായി അവലംബിക്കുന്നത്. ഇതിന് പുറമേ ഡാറ്റാ സയന്‍സ്, ഡാറ്റാ അനലിറ്റിക്‌സ് ഉള്‍പ്പെടെയുള്ള ഭാവിയിലേക്കുള്ള പഠന സംവിധാനങ്ങളും മറ്റ് ക്വാണ്ടം ടെക്‌നോളജികളും ഉള്‍പ്പെടെയുള്ള വിവിധ അപ്‌സ്‌കില്‍ കോഴ്‌സുകളിലൂടെ വിദ്യാര്‍ഥികളുടെ നൈപുണ്യം വികസിപ്പിക്കാനും കോഡ് ലക്ഷ്യമിടുന്നു.
'കോവിഡ് മഹാമാരി മൂലം അധ്യാപന, പഠന പ്രക്രിയകളില്‍ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്. പരമ്പരാഗത പഠനരീതിയില്‍ നിന്നും പുതിയ രീതിയിലേക്ക് നാം മാറിക്കഴിഞ്ഞു. തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും അവ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് ഭൂരിഭാഗം ആളുകളും താല്‍പര്യപ്പെടുന്നത്. ഇതിന് പുറമേ കേന്ദ്ര ബജറ്റില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസവും നൈപുണ്യ വികസനവും നടപ്പാക്കുന്നതിനും അതിനുള്ള നയങ്ങള്‍ക്കും ധനമന്ത്രി ഊന്നല്‍ നല്‍കുകയുണ്ടായി. ഈ നിര്‍ണായക ഘട്ടത്തില്‍ ഡിജിറ്റല്‍ സഹായത്തോടെ വിദ്യാഭ്യാസം ജനാധിപത്യവല്‍കരിക്കുന്ന രാജ്യത്തിന്റെ പരിപാടിയില്‍ പങ്കാളിയാകുന്നതില്‍ അതിയായ സന്തോഷമുണ്ട്. മഹാമാരിക്ക് ശേഷമുള്ള പുതുയുഗത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വെല്ലുവിളികള്‍ നേരിടാനുമുള്ള ആത്മവിശ്വാസം കൈവരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തിപരിചയവും പരിജ്ഞാനവും നേടാനാകുന്ന പ്ലാറ്റഫോമാണ് ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നത്,' സെന്റര്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ഡിജിറ്റല്‍ എഡ്യുക്കേഷന്‍ (CODE) മേധാവി എമി അഗര്‍വാള്‍ പറഞ്ഞു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിദ്യാര്‍ഥികള്‍ക്ക് പുറമേ രാജ്യത്തുടനീളം സേവനം വ്യാപിപ്പിക്കാനാണ് കോഡ് ഉദ്ദേശിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് നിരവധി പ്രചാരണ പരിപാടികളും ശില്‍പശാലകളും സംഘടിപ്പിക്കാനും കോഡിന് പദ്ധതിയുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.