April 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ദില്ലി: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി.
ന്യൂയോർക്ക്: ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഇത് നേരിടാൻ ശാസ്ത്ര മൂല്യങ്ങളിൽ അധിഷ്ഠിതമായ പഠനം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ദില്ലി: ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്രം. 27 ശതമാനം ഒബിസി സംവരണ പരിധിയിൽ ട്രാൻസ്ജെൻഡറുകളെയും കൊണ്ടുവരാനുള്ള മന്ത്രിസഭാ കുറിപ്പ് തയ്യാറായി.
ദില്ലി: ഒരു വർഷം മുമ്പ് കാണാതായ സൈനികനായ മകന്റെ രാജ്യസ്നേഹം തെളിയിക്കാൻ പോരാടിയ മൻസൂർ അഹമ്മദ് വഗെയുടെ ശ്രമങ്ങൾക്ക് ഫലം കണ്ടു. ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെതത്തിയ ഷാക്കിർ മൻസൂർ വഗെ യുടെ മൃതദേഹം പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു
മുന്ദ്രാ: ഗുജറാത്തിലെ തുറമുഖത്ത് നിന്ന് ഇരുപത്തി ഒന്നായിരം കോടി വില വരുന്ന മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ഇഡിയും അന്വേഷണം തുടങ്ങി. ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഗുജറാത്തും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാറും സംശയ നിഴലിലാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ദില്ലി :കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്.
ദില്ലി: ധന്‍ബാദിലെ ജ‍ഡ്ജി ഉത്തം ആനന്ദിന്‍റെ (Dhanbad district judge) മരണം കൊലപാതകമെന്ന് സിബിഐ (cbi). പ്രതികള്‍ മനപ്പൂര്‍വ്വം ജ‍ഡ്ജിയെ വാഹനം ഇടിപ്പിക്കുകയാണന്ന് അന്വേഷണത്തില്‍ ബോധ്യമായെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.
ദില്ലി: രണ്ട് ഡോസ് കൊവിഷീൽഡ് (Covishield) എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ (Quarantine)വേണമെന്ന നിർദ്ദേശം യുകെ (United Kingdom) പിൻവലിച്ചു. രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം.
ദില്ലി: എയർ മാർഷൽ വി ആർ ചൗധരി വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിലുള്ള മേധാവി ആർ കെ എസ് ബദൗരിയ ഈ മാസം മുപ്പതിന് വിരമിക്കാൻ ഇരിക്കെയാണ് തീരുമാനം. നിലവിൽ എയർ സ്റ്റാഫ് വൈസ്.ചീഫാണ് ചൗധരി.
ദില്ലി: ഇന്ത്യയില്‍ എത്തിയ സിഐഎ ഉദ്യോസ്ഥന് ഹവാന സിന്‍ഡ്രോം കണ്ടെത്തിയതായി റിപ്പോർട്ട്. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിനൊടൊപ്പം ഇന്ത്യ സന്ദർശിച്ച ഉദ്യോഗസ്ഥനാണ് ഹവാന സിന്‍ഡ്രോം ബാധിച്ചതെന്നാണ് വിവരം.