May 03, 2024

Login to your account

Username *
Password *
Remember Me
സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15നു സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. ജില്ലകളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന ആഘോഷ പരിപാടികളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും.
സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങളുമായി ദേശീയസ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം കൊണ്ടാടാനൊരുങ്ങുകയാണ് നമ്മുടെ കലാലയങ്ങൾ. ചരിത്രസ്മൃതികളിലേക്ക് ഏവരെയും പുനരാനയിക്കുന്ന ‘ഫ്രീഡം വാൾ’ പദ്ധതിയ്ക്ക് തിരുവനന്തപുരം സംസ്‌കൃത കോളേജ് അങ്കണത്തിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു തുടക്കം കുറിച്ചു.
വിദ്യാർത്ഥികൾക്ക് ആത്മ രക്ഷക്കായി ആയോധാന കല പരിശീലനവുമായി ലയൺസ് ക്ലബ്‌ 318ഡി. പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ലയൺസ് 318ഡിയുടെ ഡിസ്ട്രിക്റ്റ് ഗവർണർ സുഷമ നന്ദകുമാർ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിർവഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം വഴി 429 പേരെ നിയമിച്ചു. ഇതുമൂലം സംസ്ഥാനത്ത് ഒട്ടാകെ ഒഴിഞ്ഞു കിടന്നിരുന്ന 429 എച്ച്എസ്എസ്ടി(ജൂനിയർ ) അധ്യാപക തസ്തികകളിലേക്ക് അധ്യാപക നിയമനം നടക്കും .
രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 150 ആണ്.
നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരെ അധിക്ഷേപവുമായി പി സി ജോർജ്. കേസുകൊണ്ട് നടിക്ക് കൂടുതൽ സിനിമകിട്ടിയെന്നും അവർക്ക് കൂടുതൽ അവസരങ്ങൾ കിട്ടിയെന്നുമാണ് പി സി ജോർജ് പറഞ്ഞത്.
വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു.
ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐക്ക് പരുക്ക്. കായംകുളം എസ്‌ഐ വി. ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കെപിസി ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം.
പേവിഷബാധ സ്ഥിരീകരിച്ചതിനു പിന്നാലെ അന്യസംസ്ഥാന തൊഴിലാളി കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽനിന്ന് കടന്നുകളഞ്ഞു. ഇന്നലെ രാത്രി 12.30 നാണ് സംഭവമുണ്ടായത്. അസം സ്വദേശിയായ ജീവൻ ബറുവയാണ് (39) സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയതിനു പിന്നാലെ ഇറങ്ങി ഓടിയത്.
കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂർത്തിയായി വരുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങൾ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്.