November 22, 2024

Login to your account

Username *
Password *
Remember Me

ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം: മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ പ്രാരംഭ കൂടിയാലോചനകൾ ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനകീയ വൈജ്ഞാനിക സമൂഹമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും വളരെ ജാഗ്രതയോടെയും ഉത്തരവാദിത്തബോധത്തോടെയും ഇതിനെ കാണണമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി. കേരളത്തിന്റെ വികസന വഴികളിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്ന അധ്യായം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

വരുന്ന മൂന്ന് ആഴ്ച സർവ്വകലാശാലകളിൽ നടത്തുന്ന ചർച്ചകൾക്ക് ശേഷം സംസ്ഥാനതല ചർച്ച നടക്കും. തുടർന്ന് തീരുമാനങ്ങൾ ക്രോഡീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ടുകളിൻമേലുള്ള പൊതുചർച്ചയും കൂടിയാലോചനയുമാണ് രണ്ടു ദിവസങ്ങളിലായി നടന്നത്. റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർവ്വകലാശാലകളുടെ അഭിപ്രായങ്ങൾ സർവ്വകലാശാലാ പ്രതിനിധികൾ രേഖപ്പെടുത്തി.

വിവിധ സർവ്വകലാശാല വൈസ് ചാൻസലർമാർ, കമ്മീഷൻ അധ്യക്ഷൻമാർ, കമ്മീഷൻ അംഗങ്ങൾ, സർവ്വകലാശാലാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Thursday, 11 August 2022 10:23

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.