May 17, 2024

Login to your account

Username *
Password *
Remember Me
കേരളത്തിലെ കായികതാരങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരമായി ദേശീയ ഗെയിംസിനെ കണക്കാക്കണമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പരിശ്രമവും മനക്കരുത്തും ഒരുപോലെ നിലനിർത്തിയാൽ കേരളത്തിന് ഒന്നാമതെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
25 വർഷം കൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മധ്യവർഗ രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയർത്തുക എന്നത് നവകേരള പരിപാടിയുടെ പ്രധാന ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബഫർസോൺ മേഖലകളിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, ഇതര നിർമ്മാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസർവ്വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ അനന്തപുരി ഖാദി മേളയ്ക്ക് തുടക്കമായി. സെപ്റ്റംബർ 4 വരെയാണ് മേള. സിനിമാ താരം സോനാ നായർ മേള ഉദ്ഘാടനം ചെയ്തു. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശമുയർത്തിയാണ് മേള നടത്തുന്നത്.
അയ്യന്തോൾ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തെക്കുംകര പഞ്ചായത്തിലെ വെടിപ്പാറ കോളനി നിവാസികൾക്ക് ഓണകിറ്റുകൾ നൽകി. വിതരണം ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ്‌ ക്ലബ് പ്രസിഡൻ്റ് ആലീസ് ജോർജ്കുട്ടി അധ്യക്ഷത വഹിച്ചു.
കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറി ജീവനക്കാർക്കും ഈ വർഷം 20 ശതമാനം ബോണസും 9500 രൂപ ഓണം ബോണസ് അഡ്വാൻസും നൽകുന്നതിന് തീരുമാനമായി.
ആഘോഷ സീസണില്‍ വീടണയാന്‍ കൊതിക്കുന്ന പ്രവാസികളുടെ ആവേശവും നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവും അവരെ കാത്തിരിക്കുന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും കരുതലും സ്‌നേഹവും സന്തോഷവും ഒപ്പിയെടുത്ത ഫെഡറല്‍ ബാങ്കിന്റെ പുതിയ പരസ്യ ചിത്രം ശ്രദ്ധനേടുന്നു.
അധിക ടേബിളുകള്‍ ഒരുക്കി തൊടുപുഴയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നു തന്നെ നടത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം അനുഭവിച്ചറിയാൻ കെഎസ്ആർടിസിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം.
നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സര്‍വകലാശാല ബില്‍ ഇന്ന് സഭയില്‍ വരും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇന്ന് അവതരിപ്പിക്കുക.