ഇന്നലെ വൈകിട്ടു കരമനയിൽ അഖിലെന്ന യുവാവിനെ അതിക്രൂരമായി നടുറോട്ടിൽ വെച്ചു കൊലപ്പെടുത്തുകയുണ്ടായി.അക്രമി സംഘം കാറിലെത്തി കമ്പിവടികൊണ്ട് അടിച്ചു വീ ഴ്ത്തുകയും തുടർന്ന് കല്ലെടുത്ത് അക്രമിക്കുകയായിരുന്നു അഖിലിനെ. വിനീഷ് രാജ്, അഖിൽ,സുമേഷ്, അനീഷ് എന്നിവരാണ് പ്രധാന പ്രതികൾ. കേസിലെ പ്രധാന പ്രതികളിലൊരാളായ അനീഷിനെ ബാലരാമപുരത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.