May 13, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2072)

കേരളാ ആരോഗ്യശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവം "ആസാദി 2022 "ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു.
വിഴിഞ്ഞം സമരം ഇനിയും തീര്‍പ്പാകാതെ പോകുന്നത് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമായേ കാണാനാകൂ എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ളവര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണം.
കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നാളെ. വൈകീട്ട് ആറ് മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുക്കും.
രണ്ടുവർഷത്തെ കോവിഡ്‌ പ്രതിസന്ധികൾക്കുശേഷം എത്തുന്ന ഓണാഘോഷത്തിനായുള്ള കാത്തിരിപ്പിൽ ആദ്യദിനം മഴ കവരുന്ന ആശങ്കയിലും അത്താഘോഷം കളറാക്കി നാട്ടുകാർ. തിങ്കൾ അർധരാത്രിയോടെ തുടങ്ങിയ മഴ ചൊവ്വ രാവിലെയും തോർന്നില്ല.
വിഴിഞ്ഞം സമരവിഷയത്തില്‍ സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍. സമരത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. പൊലീസിന് സമരക്കാരെ നേരിടുന്നതിന് പരിമിതികളുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി കേരള പോലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ആൽക്കോ സ്‌കാൻ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി പരിശോധിച്ച് ഇനി നിയമ നടപടികൾ സ്വീകരിക്കും.
കായംകുളത്ത് നിന്ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദാക്കി. ഏറനാട് എക്സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ സൂപ്പർഫാസ്റ്റ് ട്രെയിനുകളും വൈകും.
ലഹരി വിരുദ്ധ പോരാട്ടത്തിൽ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്തുന്ന വിപത്താണ് സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം.
മെഡിക്കൽ കോളേജ് എംപ്ലോയിസ് ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ വിതരണോദ്ഘാടനം എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ നിർവഹിച്ചു.
മിൽമ തിരുവനന്തപുരം മേഖല KSRTC യുമായി സഹകരിച്ച് തമ്പാനൂർ KSRTC ഡിപ്പോയിൽ ബസ് രൂപമാറ്റം വരുത്തി പൊതു ജനങ്ങൾക്കായി മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിനായി നടപ്പിലാക്കുന്ന മിൽമ ഫുഡ് ട്രാക്കിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ(ഓഗസ്റ്റ് 31).