തൃശൂർ: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ദൗത്യസംഘാംഗം (റാപ്പിഡ് റെസ്പോൺസ് ടീം ) മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന കോഴിക്കോട് മുക്കം സ്വദേശി ഹുസൈൻ ആണ് മരിച്ചത്. ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ആരോഗ്യനില ഇന്നലെ രാത്രിയോടെ മോശമായി. പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലപ്പിള്ളി എസ്റ്റേറ്റിനടുത്തുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ എത്തിച്ചത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്മാരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘം കുങ്കിയാനകള്‍ക്കൊപ്പമുണ്ട്. ഈ സംഘത്തിൽ അംഗമായിരുന്നു മരിച്ച ഹുസൈൻ.
24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്. ആറു മണിക്കൂറിന് ശേഷം കാട്ടാനക്കൂട്ടം കാടുകയറിയെങ്കിലും പിന്നെയും ഭീഷണി തുടർന്നതോടെയാണ് കുങ്കിയാനകൾ ഉൾപ്പെടുന്ന സംഘത്തെ എത്തിച്ചത്.