തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തിന് റണ്ണിംഗ് കരാര്‍ നടപ്പാക്കിയെന്ന് മനന്ത്രി പറഞ്ഞു. 12,322 കിലോമീറ്റര്‍ റോഡ് കരാറിന്റെ ഭാഗമാണ്. പരിപാലന കാലാവധിക്ക് ശേഷമുള്ള കാലയളവിലേക്കാണ് റണ്ണിംഗ് കരാര്‍.
റോഡ് തകര്‍ച്ചയ്ക്ക് കാരണമായ കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ ക്ലൈമറ്റ് സെല്‍ രൂപീകരിച്ചു. 30000 കിലോമീറ്റര്‍ പിഡബ്ല്യുഡി റോഡുകളില്‍ ഭൂരിഭാഗവും മെച്ചപ്പെട്ട നിലയിലാണെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ചും പൊതുമരാമത്ത് മന്ത്രി നിലപാട് വ്യക്തമാക്കി. ആവശ്യമുള്ള ഘട്ടങ്ങളില്‍ വിദേശയാത്ര വേണ്ടിവരുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇടതുപക്ഷ മന്ത്രിമാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. ഇക്കാര്യത്തില്‍ ഒരു ധൂര്‍ത്തിനും ഇടമില്ലെന്ന് മന്ത്രി പ്രതികരിച്ചു.