November 23, 2024

Login to your account

Username *
Password *
Remember Me

ഓണക്കാലത്ത് പോൽ-ആപ്പ് വഴി സുരക്ഷ ഉറപ്പാക്കിയത് 1329 പേർ

തിരുവനന്തപുരം: ഓണാവധിക്ക് വീട് പൂട്ടി യാത്ര പോവുന്നവർ അക്കാര്യം പോലീസിന്റെ മൊബൈൽ ആപ്പ് വഴി അറിയിക്കണമെന്ന നിർദ്ദേശത്തിന് മികച്ച പ്രതികരണം.സെപ്റ്റംബർ അഞ്ച് മുതൽ 13 വരെയുള്ള കാലയളവിൽ 1329 പേരാണ് സംസ്ഥാനത്ത് പോലീസിന്റെ മൊബൈൽ ആപ്പ് ആയ പോൽ-ആപ്പ് വഴി തങ്ങൾ വീടുപൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇക്കാലയളവിൽ 317 പേർ ഈ സേവനം വിനിയോഗിച്ചു. എറണാകുളം ജില്ലയിൽ 164 പേരും തൃശൂരിൽ 131 പേരും തങ്ങൾ വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിന്റെ മൊബൈൽ ആപ്പ് വഴി അറിയിക്കുകയുണ്ടായി. കോഴിക്കോട് 129 പേരും കൊല്ലത്ത് 89 പേരും കണ്ണൂരിൽ 87 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്.

ഓണാവധി കഴിഞ്ഞെങ്കിലും വീടുപൂട്ടി യാത്രപോകുന്നവർക്ക് ആ വിവരം പോലീസിന്റെ മൊബൈൽ ആപ്പ് വഴി അറിയിക്കാൻ തുടർന്നും സൗകര്യമുണ്ടാകും. ഇതിനായി പോൽ-ആപ്പ് എന്ന മൊബൈൽ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തതിനുശേഷമാണ് ആവശ്യമായ വിവരങ്ങൾ നൽകേണ്ടത്. പൂട്ടിക്കിടക്കുന്ന വീടിന് സമീപം അധിക സുരക്ഷ ഒരുക്കാനും പട്രോളിംഗ് ശക്തിപ്പെടുത്താനും ഇതുവഴി സാധിക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.