November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും സുരക്ഷിത ഡിജിറ്റല്‍ മാധ്യമ ഉപയോഗത്തേയും വ്യാജ വാര്‍ത്തകളെ തിരിച്ചറിയാനുള്ള വഴികളേയും കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള സത്യമേവ ജയതേ പദ്ധതി സംസ്ഥാനത്തെ എല്ലാ കോളെജുകളിലും എത്തിക്കുന്നതിന് തിരഞ്ഞെടുത്ത മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ അധ്യാപകര്‍ക്ക് ദ്വിദിന പരിശീലനം ആരംഭിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍ഗോഡ് 116, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 13 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. പരിക്കുമാറിയ ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം ടെസ്റ്റില്‍ ടീമിനെ നയിക്കാനെത്തും. താന്‍ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തുവെന്നും എന്നാല്‍ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസ് ബൗളര്‍ മുഹമ്മദ് സിറാജ് പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും വിരാട് കോലി മത്സരത്തലേന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ശ്രീലങ്കയില്‍ സുപ്രധാന മേഖലയില്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങി. ദ്വീപ് രാഷ്ട്രത്തിന്‍റെ വികസനത്തിന് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും ഡീസല്‍ യൂണിറ്റുകള്‍ ശ്രീലങ്കയിലെത്തിയത്. കൊളംബോ നഗരത്തെ കാങ്കസന്തുരൈയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയതായി ആരംഭിച്ച സര്‍വ്വീസ്. ഞായറാഴ്ചയാണ് സര്‍വ്വീസ് ആരംഭിച്ചത്. ഇന്ത്യ ശ്രീലങ്ക ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലെന്നാണ് ഗതാഗത മന്ത്രി ഇന്ത്യയുടെ ചുവടുവയ്പിനെ വിശേഷിപ്പിച്ചത്. കൊവിഡ് പേമാരിക്കിടയിലെ ഇന്ത്യാ സര്‍ക്കാരിന്‍റെ സഹായത്തിന് ഏറെ കടപ്പെട്ടിരിക്കുന്നതായും പവിത്ര വണ്ണിയരച്ചി വ്യക്തമാക്കി. ആളുകള്‍ തമ്മിലുള്ള കൈമാറ്റം സുഗമമാകാനും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും ഊന്നല്‍ നല്‍കുന്നതാണ് പദ്ധതിയെന്നാണ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വിനോദ് കെ ജേക്കബ് പറയുന്നത്.
പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോക്ക് പിന്നാലെ യുവമോര്‍ച്ചാ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
ഒമാന്‍: പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡിനായി ഫര്‍ഹാന്‍ യാസിനെ തെരഞ്ഞെടുത്തത്.
ദില്ലി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സീനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും.
കൊച്ചി: കര്‍ണാട്ടിക് വോക്കലിസ്റ്റും പത്മശ്രീ ജേതാവുമായ അരുണ സായ്റാം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം കുട്ടികളെ പഠിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള അവസരം ലഭിച്ചതിന്‍റെ ആവേശത്തിലാണ്.
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റിനുള്ള ഗ്രീൻ റേറ്റിംഗിൽ ‘ഫോർ സ്റ്റാർ’ റേറ്റിംഗ് നേടി തിരുവനന്തപുരത്തെ പ്രമുഖ ബിസിനസ്, വിനോദ ഹോട്ടലുകളിലൊന്നായ ഓ ബൈ താമര. ഹോസ്പിറ്റാലിറ്റിയോടുള്ള സുസ്ഥിര പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടാണ് ഓ ബൈ താമരയുടെ ഈ നേട്ടം .