November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍ കമ്പനിയായ യു.എസ്.ടിയുടെ പ്രോഡക്ട് ആന്‍ഡ് പ്ലാറ്റ്‌ഫോം എന്‍ജിനിയറിംഗ് സേവന വിഭാഗമായ യു.എസ്.ടി ബ്ലൂകോഞ്ചിന് ചെറുകിട/ ഇടത്തരം ഐ.ടി/ ഐ.ടി.ഇ.എസ് മേഖലയിലെ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള ഡി.എസ്.സി.ഐ എക്‌സലന്‍സ് പുരസ്‌ക്കാരം ലഭിച്ചു.
ട്രാൻസ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക്‌ അപേക്ഷ നൽകിയ അനീറ കബീർ തിരുവനന്തപുരം ഓഫീസിലെത്തി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടിയെ കണ്ടു. മന്ത്രിക്ക് അനീറ നിവേദനം നൽകി.
തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് നെറ്റ്ബാങ്കിങ് സുഖമമാക്കുന്നതിനായി മിന്‍കാസുപേയുമായി സഹകരിക്കുന്നു. ബയോമെട്രിക്ക് സാധുതയിലൂടെയാണ് ഇടപാടുകള്‍ നടത്തുക. നിലവിലെ ഇടപാടിനുള്ള സമയം 50-60 സെക്കന്‍ഡില്‍ നിന്നും 2-3 സെക്കന്‍ഡായി കുറയും. വിരലടയാളം, ഫേസ് ഐഡന്റിഫിക്കേഷന്‍ എന്നിവയിലൂടെയാണ് സാധുത കല്‍പ്പിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ആഴ്ചയെക്കാള്‍ ഈ ആഴ്ചയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവ് ഉണ്ടായി.
കൊച്ചി: ബജാജ് ഓട്ടോയുടെ പുതിയ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനുള്ള ബുക്കിംഗ് ആരംഭിച്ചു. ചേതക് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 2000 രൂപയടച്ച് ബുക്ക് ചെയ്യാം.
തിരുവനന്തപുരം: കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസര്‍ഗോഡ് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തൊഴിലാളികളുടെ പരാതികളിലും, അപേക്ഷകളിലും ഉടനടി നടപടി സ്വീകരിക്കുന്നതിന് ക്ഷേമനിധി ബോർഡുകൾ തയ്യാറാവണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പൊതു ജനങ്ങൾ പരാതി നൽകിയാൽ ഉടനടി പരിഹരിക്കപ്പെടും എന്ന ബോധ്യം ഉറപ്പുവരുത്താൻ ബോര്‍ഡ് ഓഫീസുകൾക്ക് കഴിയണം.
കൊച്ചി : സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്ക് 30 മിനിട്ടിനുള്ളിൽ വായ്പ അനുവദിക്കുന്ന പോർട്ടൽ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു.
കൊച്ചി: ഉപഭോക്താക്കള്‍ക്ക് തടസരഹിതമായ സേവനങ്ങള്‍ ലഭ്യമാക്കാനായി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് വാട്സാപ്പ് സേവനങ്ങള്‍ ആരംഭിച്ചു. ഇനി മുതല്‍ സ്റ്റാര്‍ ഹെല്‍ത്ത് ഉപഭോക്താക്കള്‍ക്ക് പോളിസി വാങ്ങുന്നത് മുതല്‍ ക്ലെയിമുകള്‍ വരെയുള്ള എല്ലാ സേവനങ്ങളും വാട്സാപ്പ് വഴിയും ലഭ്യമാവും. ഉപഭോക്താക്കള്‍ക്ക് അവരുടെ വാട്സാപ്പ് നമ്പറില്‍ നിന്ന് +91 95976 52225 എന്ന നമ്പറിലേക്ക് സന്ദേശം അയച്ച് സേവനം പ്രയോജനപ്പെടുത്താം.