May 01, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: പ്രൊഫഷണലുകള്‍ക്കായി മികച്ച എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നല്‍കുന്ന പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എഡ്യൂക്കേഷന്‍ വനക്കാര്‍ക്കായി നേതൃത്വ വികസന പ്രോഗ്രാം ആരംഭിച്ചു.
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകൻ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി.
കൊച്ചി: യൂത്ത് ഫാഷന്‍ ആക്സസറി ബ്രാന്‍ഡ് രംഗത്ത് മുന്‍നിരയിലുള്ള ഫാസ്റ്റ്ട്രാക്കിന്‍റെ സ്മാര്‍ട്ട് ഓഡിയോ സെഗ്മെന്‍റായ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂണ്‍, ട്രൂലി വയര്‍ലസ് ഇയര്‍ബഡ്സുകളുടെ രണ്ട് പുതിയ വേരിയന്‍റുകള്‍ വിപണിയിലിറക്കി. എഫ്ടി3, എഫ്ടി4 എന്നിങ്ങനെ സംഗീതപ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് ഇവ രണ്ടും.
കോഴിക്കോട:്ആസ്റ്റര്‍ മിംസിന്റെ ആസ്റ്റര്‍@ഹോം പദ്ധതിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഹോം ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡ് എന്ന ബഹുമതി. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് (കഒണ) കൗണ്‍സില്‍ ആണ് പുരസ്‌കാരം നല്‍കിയത്്.
കൊച്ചി: ആഗോള പ്രീമിയം സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ടെക്‌നോ (TECNO) ഏറ്റവും ജനപ്രിയമായ 'സ്പാർക്ക് സീരീസ്' പോർട്ട്‌ഫോളിയോയ്ക്ക് കീഴിൽ സ്പാർക്ക് 8 പ്രോ ഓൾ റൗണ്ടർ സ്മാർട്ട്‌ഫോൺ പുറത്തിറക്കി.
കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, 2021 ഡിസംബറില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തി.
തൃശ്ശൂർ: മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന മണപ്പുറം യോഗ സെന്റർ അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തനമാരംഭിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണം (റെമിറ്റൻസ്) സ്വീകരിക്കാന്‍ ഫിനോ പേമെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. മണി ട്രാന്‍സ്ഫര്‍ സര്‍വീസ് സ്‌കീം (എം.ടി.എസ്.എസ്) പ്രകാരം വിദേശ രാജ്യങ്ങളിലെ കേന്ദ്ര ബാങ്ക് അംഗീകാരമുള്ള ഒരു മണി ട്രാന്‍സ്ഫര്‍ കമ്പനിയുമായി സഹകരിച്ചാണ് ഫിനോ ഈ സേവനം അവതരിപ്പിക്കുക. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ സേവനം. വിദേശത്ത് നിന്ന് അയക്കുന്ന പണം ഏറ്റവും അടുത്ത ഫിനോ മൈക്രോ എടിഎമ്മുകളില്‍ നിന്നോ ആധാര്‍ എനേബിള്‍ഡ് പേമെന്റ് സര്‍വീസ് ഉള്ള ഫിനോ ബാങ്ക് മെര്‍ചന്റ് പോയിന്റുകളില്‍ നിന്നോ നേരിട്ടു കൈപ്പറ്റാം. 2022-23 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുമെന്ന് ഫിനോ പേമെന്റ്‌സ് ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ മേജര്‍ ആഷിഷ് അഹുജ പറഞ്ഞു. ഈ സേവനം തങ്ങളുടെ മൊബൈല്‍ അപ്ലിക്കേഷനിലും ലഭ്യമാക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശ റെമിറ്റന്‍സില്‍ ലോകത്ത് മുന്നില്‍ നിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022ല്‍ മൂന്ന് ശതമാനം വളര്‍ച്ചയോടെ 89.6 ശതകോടി യുഎസ് ഡോളര്‍ വിദേശ റെമിറ്റന്‍സ് ഇന്ത്യയിലെത്തുമെന്നാണ് ലോക ബാങ്ക് പ്രവചനം. പ്രവാസി തൊഴിലാളികള്‍ വന്‍തോതില്‍ ഗള്‍ഫ് രാ്ജ്യങ്ങളിലേക്ക് തിരിച്ചു പോകുന്നതോടെ റെമിറ്റന്‍സ് ഇനിയും വര്‍ധിക്കുമെന്ന് 2021 നവംബറില്‍ ലോക ബാങ്ക് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു.
കൊച്ചി: ഉച്ചഭക്ഷണ പരിപാടിയെന്ന് അറിയപ്പെട്ടിരുന്ന പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ പദ്ധതി മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി അക്ഷയപാത്ര ഫൗണ്ടേഷനും യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഫൂഡ് പ്രോഗ്രാമും പങ്കാളികളാകുന്നു.