December 22, 2024

Login to your account

Username *
Password *
Remember Me
Author

Author

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ. പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയിൽ എടുത്തു.
വെള്ളപ്പൊക്കത്തിൽ വിനോദ സഞ്ചാരികൾ ഒറ്റപ്പെട്ടുപോയ കല്ലാർ ഇക്കോ ടൂറിസം മേഖലയിലെ നദിക്കടവും മന്ത്രി സന്ദർശിച്ചു. ഇവിടെ അപകടസാധ്യത ഒഴിവാക്കാൻ ആറിന് കുറുകെ നടപ്പാലം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പുമായി ആലോചിച്ച് ചെയ്യാമെന്ന് ഉറപ്പുനൽകി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും മുഖ്യപലിശനിരക്കായ റിപ്പോ നിരക്ക് കൂട്ടി. റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു.
തൃശൂര്‍ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ 3 ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരെ സഹായിച്ച പോലീസിനും വനം വകുപ്പിനും മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു.
ഓണക്കാലത്ത് വ്യാജ മദ്യ-മയക്കുമരുന്ന് വിപണനം തടയുന്നതിനുള്ള സ്‌പെഷ്യൽ എക്‌സൈസ് എൻഫോഴ്‌സ്‌മെൻറ് ഡ്രൈവ് നാളെ (ഓഗസ്റ്റ് 5)ന് ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
മഴക്കെടുതിയില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. സീതത്തോട് പഞ്ചായത്തിലെ മുണ്ടന്‍പാറയില്‍ റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ട സ്ഥലത്താണ് മന്ത്രി ആദ്യം എത്തിയത്.
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ ഒൻപതു സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്.
ഡാമിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് അടിയന്തര ഇടപെടൽ വേണമെന്ന് കത്തിൽ ആവശ്യം.
മഴയ്ക്കിടെ ഗൂഗിൾമാപ്പും വഴി തെറ്റിച്ചതോടെ കാറിൽ സഞ്ചരിച്ച നാലംഗ കുടുംബം തോട്ടിൽ വീണു. തക്കസമയത്ത് നാട്ടുകാരുടെ ശ്രദ്ധയെത്തിയതിനാൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം തിരുവാതുക്കലിനു സമീപം രാത്രി 11 മണിയോടയാണ് സംഭവം.
കേരളത്തില്‍ കാണാതാകുന്ന കുട്ടികള്‍ എങ്ങോട്ട് പോകുന്നു എന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പരാതിയില്‍ ഉത്തരം നല്‍കി കേരള ബാലവകാശ കമ്മീഷന്‍. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തി കേരള ബാലവകാശ കമ്മീഷന്‍ രേഖമൂലം മറുപടി നല്‍കിയത്.
Ad - book cover
sthreedhanam ad