June 13, 2026

Login to your account

Username *
Password *
Remember Me

എൻ.ഡി.ആർ.എഫിന്റെ ഒമ്പതു ടീമുകൾ സംസ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ ഒൻപതു സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ സേനകളുടെ സേവനവും സംസ്ഥാന ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി , ഡിഫെൻസ് സർവീസ് സ്‌കോപ്‌സ് എന്നിവയുടെ രണ്ടു ടീമുകളുടെ വീതവും ആർമി, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഓരോ ടീമിന്റെയും സേവനമാണു സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 64 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...