December 22, 2024

Login to your account

Username *
Password *
Remember Me
Author

Author

പോസ്റ്റ് ഓഫീസിൽ പാഴ്‌സൽ അയക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ഇനി കുടുംബശ്രീയും. തപാൽ ഉരുപ്പടികൾ പാഴ്‌സൽ അയക്കുന്നതിനാവശ്യമായ പായ്ക്കിങ്ങ് ജോലികളാണ് കുടുംബശ്രീ യൂണിറ്റ് ചെയ്തു കൊടുക്കുക.
ഫിഷറീസ് വകുപ്പും സാഫും(സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ഓഫ് ഫിഷർ വിമൺ) ചേർന്നു നടപ്പാക്കുന്ന തീരമൈത്രി സീഫുഡ് റെസ്റ്ററന്റുകൾക്കു വൻ സ്വീകാര്യത. പ്രവർത്തനമാരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ 4.69 കോടി രൂപയുടെ വിറ്റുവരവാണു തീരമൈത്രി റെസ്റ്ററന്റുകൾ നേടിയത്.
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ച്, വിഭവശേഷി മനസിലാക്കി നഗരസഭകളുടെ ആസൂത്രണം നിർവഹിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
കെട്ടിടനിർമ്മാണ-പൊളിക്കൽ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ പുറത്തിറങ്ങിയതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾ ജലാശയങ്ങളിൽ തള്ളുന്നത് ഉൾപ്പെടെയുള്ള രീതികൾക്ക് തടയിടുകയാണ് ലക്ഷ്യം.
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വാർഷികം 2025 ൽ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് കോൺസ്റ്റിറ്റിയൂഷൻ അസംബ്ലി നടപടിക്രമങ്ങൾ പൂർണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി ആരംഭിച്ചതായി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.
സംസ്ഥാനത്തെ കയർഫാക്ടറി തൊഴിലാളികൾക്ക് ഈ വർഷം 29.9 ശതമാനം ഓണം ബോണസ് അഡ്വാൻസ് നൽകാൻ കയർ വ്യവസായ ബന്ധസമിതിയോഗത്തിൽ തീരുമാനമായി . ഇതിൽ 9.9 ശതമാനം ഇൻസെന്റീവും 20 ശതമാനം ബോണസ്സും ആയിരിക്കും.
ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന പദ്ധതിയായ ലൈഫ് മിഷന് ഫെഡറല്‍ ബാങ്ക് 1.55 ഏക്കര്‍ ഭൂമി കൈമാറി. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയില്‍ ബാങ്കിന്റെ ഉമസ്ഥതയിലുണ്ടായിരുന്ന ഭൂമിയാണ് സംസ്ഥാന സര്‍ക്കാരിനു സംഭാവനയായി നല്‍കിയത്.
പരീക്ഷയുമായി സഹകരിച്ച് ആഗസ്റ്റ് 17-ന് ആരംഭിക്കുന്ന ഇന്ത്യന്‍ റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയ്ക്കു പരിശീലനം നടത്താന്‍ വി അവസരം ഒരുക്കി. ഇതിന്‍റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വി ആപ്പിലൂടെ പരിശീലന പരീക്ഷാ സാമഗ്രികള്‍ ലഭ്യമാക്കും.
ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്‍റര്‍നെറ്റ് കൊമേഴ്സ് കമ്പനിയായ മീഷോ മലയാളം ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി. ഇ-കൊമേഴ്സ് രംഗം എല്ലാവര്‍ക്കുമാക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന് ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ കൂടി മീഷോ പ്ലാറ്റ്ഫോമില്‍ ഉള്‍ക്കൊള്ളിച്ചത്.
സ്ത്രീ ശാക്തീകരണ പ്രക്രിയയിലും സംസ്ഥാനത്തെ തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലും നിര്‍ണായക ഇടപെടലാണ് 'തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം' പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം സ്ഥലം ലഭിക്കുന്നതനുസരിച്ച് പരമാവധി ക്രഷുകള്‍ ആരംഭിക്കും.