December 22, 2024

Login to your account

Username *
Password *
Remember Me
Author

Author

'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ബി.എം.ഐ. (ബോഡി മാസ് ഇന്‍ഡക്‌സ്) യൂണിറ്റ് ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ പൈലറ്റടിസ്ഥാനത്തിലാണ് ബി.എം.ഐ. യൂണിറ്റ് സ്ഥാപിച്ചത്.
നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരെ അധിക്ഷേപവുമായി പി സി ജോർജ്. കേസുകൊണ്ട് നടിക്ക് കൂടുതൽ സിനിമകിട്ടിയെന്നും അവർക്ക് കൂടുതൽ അവസരങ്ങൾ കിട്ടിയെന്നുമാണ് പി സി ജോർജ് പറഞ്ഞത്.
വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ ഐക്കണിക് ഇവന്റ് ഡെസ്റ്റിനേഷനായി മാറി ഹയാത്ത് റീജന്‍സി തൃശൂരിന്റെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍. സംസ്ഥാനത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നാണ് ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍.
ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐക്ക് പരുക്ക്. കായംകുളം എസ്‌ഐ വി. ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കെപിസി ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം.
പേവിഷബാധ സ്ഥിരീകരിച്ചതിനു പിന്നാലെ അന്യസംസ്ഥാന തൊഴിലാളി കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽനിന്ന് കടന്നുകളഞ്ഞു. ഇന്നലെ രാത്രി 12.30 നാണ് സംഭവമുണ്ടായത്. അസം സ്വദേശിയായ ജീവൻ ബറുവയാണ് (39) സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയതിനു പിന്നാലെ ഇറങ്ങി ഓടിയത്.
കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂർത്തിയായി വരുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങൾ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്.
രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപുതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതിയായി സത്യവാചകം ചൊല്ലിയ ജഗ്ദീപ് ധൻകറിന് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭാംഗങ്ങളും അടക്കമുള്ളവർ ആശംസകൾ നേർന്നു.
കശ്മീരിൽ സൈനിക ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് റിലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തിനൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുകയാണ് സിനിമയുടേതായി വന്ന പത്രപരസ്യം.