December 22, 2024

Login to your account

Username *
Password *
Remember Me
Author

Author

സ്ത്രീ ശാക്തീകരണ പ്രക്രിയയിലും സംസ്ഥാനത്തെ തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലും നിര്‍ണായക ഇടപെടലാണ് 'തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം' പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം സ്ഥലം ലഭിക്കുന്നതനുസരിച്ച് പരമാവധി ക്രഷുകള്‍ ആരംഭിക്കും.
നിയമലംഘനം പിടിക്കാനും അപകടങ്ങൾ കുറയ്‌ക്കാനും സംസ്ഥാനത്തിലെ ദേശീയപാതകളിൽ പുതുതായി 700 ക്യാമറ സ്ഥാപിക്കും. അടുത്ത ആഴ്‌ചയോടെ ക്യാമറ സ്ഥാപിച്ചുതുടങ്ങുമെന്ന്‌ കേരള റോഡ്‌ സുരക്ഷാ അതോറിറ്റി എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ടി ഇളങ്കോവൻ പറഞ്ഞു.
പാലക്കാട് ചിറ്റിലംചേരിയിൽ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. മേലാർകോട് കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയ (24) ആണ് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയംഗവും കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയുമാണ്‌.
ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളം അതേപടി നടപ്പിലാക്കില്ല. ഗുജറാത്ത് കലാപം, മുഗള്‍ രാജവംശം എന്നീ ഭാഗങ്ങള്‍ ഒഴിവാക്കില്ല. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് എസ്.സി.ഇ.ആര്‍.ടി ഹയര്‍സെക്കന്‍ഡറി വകുപ്പിന് കൈമാറി.
ക്വിറ്റ് ഇന്ത്യാ ദിനം കേരള എൻ.ജി.ഒ. സെന്റർ സമരാവകാശ സംരക്ഷണ ദിനമായി ആചരിച്ചു. തിരുവനന്തപുരത്ത് നടന്ന പരിപാടി ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു.
ബിഹാറിൽ മഹാസഖ്യത്തിന്റെ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് 2 മണിക്കാണ്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 3
ഭീമ കൊറെഗാവ് കേസില്‍ കുറ്റാരോപിതനായ പ്രശസ്‌ത തെലു​​ഗു കവി വരവര റാവുവിന് സ്ഥിരജാമ്യം. 82 കാരനായ വരവര റാവുവിന്റെ ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് സുപ്രീം കോടതി ബുധനാഴ്‌ച ജാമ്യം അനുവദിച്ചത്.
ഗാസയിലേക്ക്‌ നടത്തിയ ദിവസങ്ങൾ നീണ്ട ആക്രമണത്തിനുശേഷം വെസ്റ്റ്‌ ബാങ്കിലും അക്രമം അഴിച്ചുവിട്ട്‌ ഇസ്രയേൽ. ചൊവ്വാഴ്ച നബ്‌ലസ്‌ നഗരത്തിലേക്ക്‌ നടത്തിയ ആക്രമണത്തിൽ സായുധസംഘം അൽ അഖ്‌സ മാർടിയേഴ്‌സ്‌ ബ്രിഗേഡ്‌സ്‌ കമാൻഡർ ഇബ്രാഹിം അൽ നബുൽസി ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു.
നിയമസഭാ സമ്മേളനം ആഗസ്റ്റ് 22 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കണ്ണൂരിൽ സഹപാഠി കഞ്ചാവ് നൽകി ശാരീരികമായി പീഡിപ്പിച്ചെന്ന് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയതിന് പിന്നാലെ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.