June 15, 2026

Login to your account

Username *
Password *
Remember Me

സമരാവകാശ സംരക്ഷണ ദിനം ആചരിച്ചു

തിരുവനന്തപുരം: ക്വിറ്റ് ഇന്ത്യാ ദിനം കേരള എൻ.ജി.ഒ. സെന്റർ സമരാവകാശ സംരക്ഷണ ദിനമായി ആചരിച്ചു. തിരുവനന്തപുരത്ത് നടന്ന പരിപാടി ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള സമരം ചെയ്യുന്നതിനുള്ള അവകാശത്തിനായി പോരാടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കേരള എൻ.ജി.ഒ. സെന്റർ സംസ്ഥാന പ്രസിഡന്റ് എം.കെ.മൊയ്തുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മുൻ മന്ത്രി വി. സുരേന്ദ്രൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എൻ.എം. നായർ, കേരള എൻ.ജി.ഒ. സേന്റർ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വട്ടിയൂർക്കാവ് രാജൻ, എസ്. സുനിൽകുമാർ, കെ.ഉണ്ണികൃഷ്ണപിള്ള, പി.എസ്. വിനോദ്, കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 74 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...