April 24, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി,: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഏറ്റവും വലിയ കായിക സ്ഥാപനങ്ങളിലൊന്നായ സോഷ്യോസുമായി ഒന്നിലധികം വര്‍ഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സീസണ്‍ മുതല്‍ കെബിഎഫ്സിയുടെ ഔദ്യോഗിക ഫാന്‍ ടോക്കണ്‍ പാര്‍ട്ണര്‍മാരായിരിക്കും സോഷ്യോസ്.
തിരു: സംസ്ഥാനം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷ രതയിലെത്തിക്കാനുള്ള ആദ്യ ദൗത്യം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരു: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ സമ്പൂര്‍ണ കോവിഡ് 19 വാക്‌സിനേഷന്‍ 60 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്‍ക്ക് (2,55,70,531) ആദ്യ ഡോസ് വാക്‌സിനും 60.46 ശതമാനം പേര്‍ക്ക് (1,61,48,434) രണ്ടാം ഡോസ് വാക്‌സിനും നല്‍കി.
തിരു: കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ 181, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ചൈന. കഴിഞ്ഞ വര്‍ഷം ചൈനയുടെ മൊത്തം സമ്പത്ത് 120 ലക്ഷം കോടി ഡോളറിലെത്തി. 2000ല്‍ വെറും ഏഴ് ലക്ഷം കോടി ഡോളറായിരുന്നു ചൈനയുടെ സമ്പത്ത്.
ഭാരതീയ ചികിത്സാ വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ശബരിമല തീര്‍ഥാടകര്‍ക്ക് പ്രതിരോധ ശക്തിക്കായി ആയുര്‍വേദ കുടിവെള്ളം വിതരണം ചെയ്യുന്നു.
കൊച്ചി: എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഏഴു വരെ നടത്തും. ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് മേഖലകളില്‍ അച്ചടക്കത്തോടെ നിക്ഷേപിച്ച് മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചു.
കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് വ്യാപാരികള്‍, റീട്ടെയിലുകാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമില്‍ ഡിജിറ്റലായി ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുന്ന 'ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍' മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു.
കൊച്ചി: സ്ലാവിയ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യ 2.0 പ്രോജക്റ്റിലെ അടുത്ത ഘട്ടത്തിന് സ്കോഡ ഓട്ടോ തുടക്കം കുറിക്കുന്നു. ഇടത്തരം എസ്‌യുവി കുശാക്കിന്റെ വിജയകരമായ അവതരണത്തെ തുടർന്ന്, ചെക്ക് കാർ നിർമ്മാതാക്കളുടെ രണ്ടാമത്തെ ഇന്ത്യൻ നിർദ്ദിഷ്ട മോഡലാണ് ഈ ബ്രാൻഡ്-ന്യൂ സെഡാൻ.